Kerala

ഉന്നത വിദ്യാഭ്യാസം ; ഉയർന്ന ഉദ്യോഗം ; എന്നിട്ടും ഗൃഹനാഥന്റെ സംശയരോഗം വില്ലനായി ! കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത് !

അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയ സാന്മെറ്റേയോയിലാണ് കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി(42) ഭാര്യ ആലീസ് പ്രിയങ്ക ബെൻസിഗർ(40) ദമ്പതികളുടെ ഇരട്ടകുട്ടികളായ നോഹ, നെയ്തൻ(4) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഗൃഹനാഥനായ ആനന്ദ് സുജിത് ഹെന്റിക്ക് സംശയ രോഗമുണ്ടായിരുന്നതായും ഭാര്യയോടുള്ള പ്രതികാര മനോഭാവമാണ് കൊലപാതകത്തിലെത്തിച്ചതെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. ഇവർ 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്. അമ്മ മടങ്ങിയ ശേഷം കൊലപാതകം നടത്താനായിരുന്നു ആനന്ദിന്റെ പദ്ധതി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വയം നിറയൊഴിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.കുട്ടികളെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. കുട്ടികളുടെ ശരീരത്തിൽ വെടിയേറ്റതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടില്ല. വിഷ വാതകം ശ്വസിപ്പിച്ചോ വിഷ പദാർഥം കഴിപ്പിച്ചോ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി എന്നാണ് കരുതുന്നത്.

2020-ലാണ് ആനന്ദും പ്രിയങ്കയും കാലിഫോർണിയയിലെ സാന്മെറ്റേയോയിലെ വീട്ടിൽ താമസം ആരംഭിച്ചത്. ആനന്ദ് ഗൂഗിളിലും മെറ്റയിലും സോഫ്റ്റ് വേർ എൻജിനീയറായി ജോലി ചെയ്തിരുന്നു. പിന്നീട് എഐ അധിഷ്ഠിതമായ പുതിയ കമ്പനി തുടങ്ങി. ആലീസ് ‘സില്ലോ’യിൽ ഡേറ്റ സയൻസ് മാനേജരായിരുന്നു. 2016-ൽ ആനന്ദ് വിവാഹമോചനത്തിനായി ഹർജി ഫയൽചെയ്തിരുന്നതായും പിന്നീട് ഇതിൽ കാര്യമായ പുരോഗതിയുണ്ടായില്ല എന്ന വിവരവും പുറത്തു വരുന്നുണ്ട്.

കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച യഥാർത്ഥ കാരണം പോലീസ് നിലവിൽ പുറത്ത് വിട്ടിട്ടില്ല. പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. സംഭവ ദിവസം വെടിയൊച്ച അയൽക്കാരും കേട്ടിരുന്നു.

നാട്ടിലേക്ക് മടങ്ങിയ അമ്മ 12ന് ആലീസിനെ വിളിച്ചിരുന്നു. വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്ക് മറുപടിയും ലഭിച്ചില്ല തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ അമ്മ വിവരം അറിയിക്കുകയും അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിക്കുകയും ചെയ്തതോടെയാണ് മരണം പുറംലോകമറിഞ്ഞത്.

Anandhu Ajitha

Recent Posts

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ; സുരക്ഷ ശക്തമാക്കി പോലീസ്

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ്. ശബ്ദസന്ദേശത്തിലൂടെയാണ് ഭീകരർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്.…

7 mins ago

ബംഗാളില്‍ അക്രമത്തിനിരയായവര്‍ രാജ്ഭവനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ ഇരയായവരെ രാജ്ഭവനില്‍ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് നടപടിക്കെതിരെ വിമർശനവുമായി…

11 mins ago

ചൈനയുടേതടക്കം ഭീ_ഷ_ണി_യെ തകർക്കാനുള്ള നീക്കം

ചൈനയുടേതടക്കം ഭീ_ഷ_ണി_യെ തകർക്കാനുള്ള നീക്കം

22 mins ago

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

1 hour ago

ആദ്യദിനം നടന്നത് പതിവ് ചര്‍ച്ചകള്‍ മാത്രം; എംഎ യൂസഫലിയടക്കമുള്ള പ്രതിനിധികള്‍ എത്തിയില്ല; വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം…

1 hour ago

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; പോപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി

റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. സമൂഹമാദ്ധ്യമമായ…

2 hours ago