തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്ന്ന് തിങ്കളാഴ്ച മുതല് നടത്താനിരുന്ന ഹയര്സെക്കന്ററി ഒന്നാം വര്ഷ സപ്ലിമെന്ററി പരീക്ഷകള് മാറ്റിവെച്ചു. ജൂലൈ 22 മുതല് 29-ാം തീയതി വരെ പരീക്ഷകള് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മഴ ശക്തമായതോടെ പരീക്ഷ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാത്തതിനാല് ജൂലൈ 22, 23 തീയതികളില് നടത്താനിരുന്ന പരീക്ഷകള് മാറ്റിയതായി ഹയര്സെക്കന്ററി എക്സാമിനേഷന് ബോര്ഡ് സെക്രട്ടറി അറിയിച്ചു.
പുതുക്കിയ തീയതി പ്രകാരം ജൂലൈ 22 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷ ജൂലൈ 30നും ജൂലൈ 23 ചൊവ്വ നടക്കാനിരുന്ന പരീക്ഷ ആഗസ്റ്റ് ഒന്നിനും നടത്തും. മറ്റ് തീയതികളിലെ പരീക്ഷകള്ക്കോ ടൈംടേബിളിലോ മാറ്റമുണ്ടാകില്ല.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…