Wednesday, May 29, 2024
spot_img

സംസ്ഥാനത്ത് ശക്തമായ മഴ; ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്​ മഴ ശക്തമായതിനെ തുടര്‍ന്ന്​ തിങ്കളാഴ്​ച മുതല്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ററി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലൈ 22 മുതല്‍ 29-ാം തീയതി വരെ പരീക്ഷകള്‍ നടത്തുമെന്നാണ്​ നേരത്തെ അറിയിച്ചിരുന്നത്​.

എന്നാല്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മഴ ശക്തമായതോടെ പരീക്ഷ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ജൂലൈ 22, 23 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി ഹയര്‍സെക്കന്‍ററി എക്​സാമിനേഷന്‍ ബോര്‍ഡ്​ സെക്രട്ടറി അറിയിച്ചു.

പുതുക്കിയ തീയതി പ്രകാരം ജൂലൈ 22 തിങ്കളാഴ്​ച നടക്കാനിരുന്ന പരീക്ഷ ജൂലൈ 30നും ജൂലൈ 23​ ചൊവ്വ നടക്കാനിരുന്ന പരീക്ഷ ആഗസ്​റ്റ്​ ഒന്നിനും നടത്തും. മറ്റ്​ തീയതികളിലെ പരീക്ഷകള്‍ക്കോ ടൈംടേബിളിലോ മാറ്റമുണ്ടാകില്ല.

Related Articles

Latest Articles