Karnataka Hijab Row
തിരുവനന്തപുരം: കേരളത്തിലും ഹിജാബ് വിവാദം വീണ്ടും കുത്തിപ്പൊക്കാൻ ശ്രമം നടത്തുന്നു. യൂണിഫോമിന്റെ ഭാഗമായ ഹിജാബ് മതിയെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പ്രിന്‍സിപ്പലിന് തീവ്ര ഇസലാമിസ്റ്റുകളുടെ ഭീഷണി. കാസര്‍കോട് പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിലാണ് സംഭവം നടന്നത്.
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് യൂണിഫോമിന്റെ ഭാഗമായിത്തന്നെ ഇവിടെ തട്ടം അനുവദിച്ചിട്ടുണ്ട്. അത് യൂണിഫോമിന്റെ കളറില്‍ തന്നെയുള്ളതാണ്. എന്നാൽ എല്ലാ കുട്ടികളും അത് അനുസരിച്ചപ്പോള്‍ നാലുകുട്ടികള്‍ മാത്രം കറുപ്പു നിറത്തിലെ നീളംകൂടിയ ഷാള്‍ കഴുത്തിലണിഞ്ഞു എത്തുകയായിരുന്നു.
ഇതേതുടർന്ന് അവര്‍ക്ക് സിസ്റ്റര്‍ താക്കീത് നല്‍ക്കുകയും യൂണിഫോമിനെ ഭാഗമായിട്ടുള്ള തട്ടമിട്ടാല്‍ മതിയെന്ന് കർശനമായി നിർദ്ദേശിക്കുകയും ചെയിതു. ഇതിനു പിന്നാലെ കുട്ടികളുടെ രക്ഷിതാക്കളോടൊപ്പം എത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾ കന്യാസ്ത്രീയെ അവരുടെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തി.
അതേസമയം ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിച്ച ശേഷം അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്‌തു. രണ്ടുതവണയാണ് ഇവര്‍ സ്‌കൂളില്‍ വന്നു പ്രശ്നങ്ങളുണ്ടാക്കിയത്. മാത്രമല്ല ഇനി എന്തെങ്കിലും ഉണ്ടായാല്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…