hijab-iran
ടെഹ്‌റാന്‍: ഹിജാബ് നിയമം ഇറാനിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കർശനമാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യുവതികളടക്കം പൊതു സ്ഥലത്ത് ഹിജാബ് നിരോധന നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്നും, പൊതു സ്ഥലത്ത് മുടി കാണിക്കാന്‍ പാടില്ലെന്നുമുള്ള കര്‍ശന നിയമങ്ങളെ വെല്ലുവിളിച്ചാണ് പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹിജാബ് അഴിച്ചുവെച്ച് സമൂഹമാധ്യമങ്ങള്‍ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു യുവതികളുടെ പ്രതിഷേധം. ചിലര്‍ പൊതുസ്ഥലത്തും ഹിജാബ് വലിച്ചെറിഞ്ഞു. രാജ്യത്തെ വളരെ യാഥാസ്ഥിതികരായ മതപ്രഭുക്കന്മാരുടെ പിന്തുണയുള്ള പുരോഹിതനാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.
ഹിജാബ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 12 ‘ഹിജാബ് ആന്‍ഡ് ചാസ്റ്റിറ്റി ഡേ’ ആയി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി പരിപാടികള്‍ നടത്തുക എന്നതാണ് ചാസ്റ്റിറ്റി ഡേ എന്നത്‌കൊണ്ട് അധികാരികളുടെയും ലക്‌ഷ്യം.
സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഹിജാബ് ഡേ ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാൽ സ്ത്രീകൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്ത് വരുകയായിരുന്നു. സ്ത്രീകളോടൊപ്പം പുരുഷന്മാരും പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്നു.
‘സദാചാര പോലീസ്’ എന്നാണ് അധികാരികളെ പ്രതിഷേധവുമായി എത്തിയ സ്ത്രീകള്‍ സംബോധന ചെയ്തത്. ബാങ്കുകളിലും, പൊതു ഗതാഗത സര്‍വ്വീസുകളിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും ജോലി ചെയ്യുന്ന സ്ത്രീകളോട് നിര്‍ബന്ധമായും ഹിജാബ് ധരിച്ച് എത്തണമെന്ന് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചില ഇറാനിയന്‍ നഗരങ്ങളിലെ ആശുപത്രികളിലും സര്‍വ്വകലാശാലകളും സ്ത്രീകള്‍ തല മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘സദാചാര പോലീസ്’ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിലെ അലന്‍ ഹൊഗാര്‍ത്ത് വ്യക്തമാക്കി.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…