Friday, May 24, 2024
spot_img

പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയ സ്ത്രീകളെ ഇന്ന് കാണാന്‍ പോലുമില്ല; ലൈംഗിക ചൂഷണം സിനിമാ മേഖലയില്‍ സാധാരണ സംഭവം, ഇതാണ് ബോളിവുഡിലെ കറുത്ത സത്യം: കങ്കണ റണാവത്ത്

കങ്കണാ റാവത്ത് അവതാരകയായി എത്തിയ റിയാലിറ്റി ഷോ ലോക്ക് അപ്പ് തുടക്കംമുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ ജഡ്ജ്‌മെന്റ് ഡേ എപ്പിസോഡില്‍ കങ്കണ നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സിനിമാ മേഖലയിലെ തന്റെ പോരാട്ടത്തെക്കുറിച്ച്‌ പലപ്പോഴും പറഞ്ഞിട്ടുള്ള കങ്കണ ലൈംഗിക ചൂഷണം ഈ വ്യവസായത്തില്‍ സാധാരണമാണെന്ന് എപ്പിസോഡിനിടെ ഒരു മത്സരാര്‍ത്ഥിയോട് പറഞ്ഞു. “ബോളിവുഡിലെ കറുത്ത സത്യങ്ങള്‍” എന്ന് വിശേഷിപ്പിച്ചായിരുന്നു നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

“ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വളരെ സാധാരണമാണെന്ന് ഞാന്‍ കരുതുന്നു പ്രത്യേകിച്ച്‌ സിനിമ, ഫാഷന്‍ മേഘലകളില്‍. നമ്മള്‍ എത്രമാത്രം പ്രതിരോധിച്ചാലും, അത് സത്യമാണ്. ഇതുവഴി നിരവധി അവസരങ്ങള്‍ തുറന്നുകിട്ടുമ്ബോഴും ഇത് പലരുടെയും സ്വപ്നങ്ങളെ തകര്‍ക്കുകയും ആളുകളെ എന്നന്നേക്കുമായി മുറിവേല്‍പ്പിക്കുകയും ചെയ്യും. ഇതാണ് കറുത്ത സത്യം”, കങ്കണ പറഞ്ഞു.

“മീ ടൂ ഇവിടെ നടന്നപ്പോഴും അതിന് എന്ത് സംഭവിച്ചു? ഒന്നുംസംഭവിച്ചില്ല”. പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയ സ്ത്രീകളെ ഇന്ന് കാണാന്‍ പോലുമില്ലെന്ന് നടി പറഞ്ഞു. ഷോയിലെ സൈഷ ഷിന്‍ഡെ എന്ന മത്സരാര്‍ത്ഥി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കങ്കണ ഇക്കാര്യങ്ങള്‍ സംസാരിച്ചത്. വളരെ ഇഷ്ടമുള്ള ഡിസൈനര്‍മാരില്‍ ഒരാള്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച സംഭവമാണ് സൈഷ വെളിപ്പെടുത്തിയത്.

Related Articles

Latest Articles