India

നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച നേതാവ്; ഹിമാചല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡണ്ട് ഹര്‍ഷ് മഹാജന്‍ ബിജെപിയില്‍

ദില്ലി: ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഹര്‍ഷ് മഹാജന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തില്‍ ദില്ലി ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. ഛംബ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച നേതാവാണ് മഹാജന്‍.

1972 മുതല്‍ കോണ്‍ഗ്രസ് അംഗമായ ഇദ്ദേഹത്തിന് സ്വദേശമായ ഛംബയില്‍ ഇയാൾക്ക് വലിയ സ്വാധീനമാണുള്ളത്. മുന്‍ മന്ത്രിയും സ്പീക്കറുമായ രാജ് മഹാജന്റെ മകനാണ്. 1986 മുതല്‍ 1995 വരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു.

1993, 1998, 2003 വര്‍ഷങ്ങളിലാണ് വിധാന്‍സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1998ല്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കി മഹാജന്‍ പാര്‍ട്ടി വിടുന്നത്. ഈ വര്‍ഷം മെയിലാണ് ഇദ്ദേഹത്തെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡണ്ടായി നിയമിച്ചിരുന്നത്. നവംബറിലാണ് ഹിമാചലിലെ തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിന് സംസ്ഥാനത്ത് ദിശാബോധം നഷ്ടപ്പെട്ടതായി മഹാജന്‍ കുറ്റപ്പെടുത്തി. ‘സംസ്ഥാനത്ത് പാര്‍ട്ടിക്ക് നേതാവില്ല. കാഴ്ചപ്പാടില്ല. അടിത്തട്ടില്‍ പ്രവര്‍ത്തകരില്ല. കുടുംബാധിപത്യം മാത്രമാണുള്ളത്.’ – അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിദര്‍ഭ സിങ്ങിന്റെ അടുത്ത അനുയായി ആയിരുന്നു മഹാജന്‍. സിങ്ങിന്റെ ഭാര്യയാണ് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ. മകന്‍ വിക്രമാദിത്യ സിങ് പാര്‍ട്ടി എംഎല്‍എയാണ്.

admin

Recent Posts

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

12 mins ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

14 mins ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

9 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

10 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

10 hours ago