സിദ്ധരാമയ്യ
ബംഗളൂരു : കർണ്ണാടകയിൽ പെട്രോള്‍ – ഡീസല്‍ വില വർദ്ധിപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപയും ഡീസല്‍ ലിറ്ററിന് മൂന്നര രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. പെട്രോള്‍ നികുതിയില്‍ 3.9 ശതമാനം വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ഡീസലിന്റേത് 4.1 ശതമാനം വര്‍ധിപ്പിച്ചു. വില വർധന നിലവിൽ വന്നതോടെ ബംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.84 രൂപയും ഡീസലിന് 88.95 രൂപയുമാണ് ഇന്ധനവില. പെട്രോള്‍ വില വര്‍ദ്ധനവോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിച്ച് ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
കർണ്ണാടകത്തിലെ വില വര്‍ദ്ധനവ് കേരളത്തിലുള്ളവർക്ക് ബാധകമാകില്ലെങ്കിലും ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും കർണ്ണാടകയിലെ മറ്റിടങ്ങളിലും താമസമാക്കിയ മലയാളികൾക്ക് ഇന്ധന വില വർധന തിരിച്ചടയാകും .
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പെട്രോള്‍ വില കുറച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചിരുന്നത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…