അടുത്ത ബജറ്റ് സമ്മേളനത്തിൽ യൂണിഫോം സിവിൽ കോഡ് അവതരിപ്പിക്കാനൊരുങ്ങി അസം സർക്കാർ. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങൾ സംരക്ഷിച്ച് യുസിസി നടപ്പിലാക്കാനാണ് ശ്രമം. ഗുജറാത്തിനും ഉത്തരാഖണ്ഡിനും പിന്നാലെയാണ് അസമിന്റെ നീക്കം. ഉത്തരാഖണ്ഡിൽ യുസിസി സംബന്ധിച്ച് അഞ്ചംഗ സമിതി സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും.
‘ഉത്തരാഖണ്ഡിലെ യൂണിഫോം സിവിൽ കോഡിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് അവതരിപ്പിച്ച ശേഷം ചില അധിക വ്യവസ്ഥകളോടെ അസം അത് പിന്തുടരും,’ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ശൈശവ വിവാഹത്തിനും ബഹുഭാര്യത്വത്തിനുമെതിരെ പോരാടുന്നതിനാൽ അസം യുസിസിക്ക് ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കും. സങ്കീർണതകൾ ഉണ്ടായാൽ വിഷയം വിദഗ്ധരുമായി ചർച്ച ചെയ്യുകയും അതിനനുസരിച്ച് ബിൽ രൂപീകരിക്കുകയും ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
എല്ലാം ഉത്തരാഖണ്ഡും ഗുജറാത്തും പാസാക്കിയ ബില്ലുകളെ ആശ്രയിച്ചിരിക്കുന്നു. യുസിസിയിൽ ബിൽ കൊണ്ടുവരുന്ന മൂന്നാമത്തെ സംസ്ഥാനമായി അസം തീർച്ചയായും മാറും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് അസമിൽ ബജറ്റ് സമ്മേളനം. ഫെബ്രവരി 28 വരെ ബജറ്റ് സെഷൻ തുടരും.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…