Kerala

‘ഒരുമിക്കാം ധർമ്മരക്ഷക്കായ് പോരാടാം സാമൂഹ്യനീതിക്കായ്’ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

തൃശ്ശൂർ: ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന് സാംസ്‌കാരിക നഗരിയായ തൃശ്ശൂരിൽ പ്രൗഢഗംഭീര തുടക്കം. ‘ഒരുമിക്കാം ധർമ്മരക്ഷക്കായി പോരാടാം സാമൂഹികനീതിക്കായി’ എന്നതാണ് ഇക്കൊല്ലത്തെ സമ്മേളന സന്ദേശം. വർത്തമാനകാല ഹിന്ദു നേരിടുന്ന വെല്ലുവിളികളും സംഘടനയുടെ സമരാത്മക ഇടപെടലുകളും സംബന്ധിച്ച വിശദമായ ചർച്ചകൾ സമ്മേളനത്തിലുണ്ടാകും. വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ ഒരുക്കിയിരിക്കുന്ന വിശാലമായ പന്തലിലാണ് പ്രതിനിധി സമ്മേളനം നടക്കുക. ഞായറാഴ്ച വൈകുന്നേരം 05 ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. മുതിർന്ന സംഘപ്രചാരകനും പ്രജ്ഞാ പ്രവാഹ്‌ ദേശീയ സംയോജകനുമായ ജെ നന്ദകുമാർ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല, വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി എന്നിവർ സമ്മേളനത്തിൽ പ്രസംഗിക്കും.

സമ്മേളനത്തിന്റെ ഭാഗമായുള്ള ഹിന്ദു നേതൃസമ്മേളനം സ്വാമി ചിദാനന്ദപുരി ഉദ്‌ഘാടനം ചെയ്‌തു. കെ പി ശശികല അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ‘സാമ്പത്തിക ശാക്തീകരണം ഹിന്ദു സമൂഹത്തിൽ’ എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു. നാളത്തെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്‌ഘാടനം ഹിന്ദു ജാഗരൺ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാന്ത് നിർവ്വഹിക്കും. സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അദ്ധ്യക്ഷനായിരിക്കും. പുതിയ ഭാരവാഹികളെ നാളെ തെരഞ്ഞെടുക്കും. നാളത്തെ സമാരോപിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് പ്രാന്തപ്രചാരക് എസ് സുദർശൻ സംസാരിക്കും. ഞായറാഴ്ചത്തെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്‌ഘാടനം ആർ എസ് എസ് അഖിലഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ് ആണ് ഉദ്‌ഘാടനം ചെയ്യുക. സമാപന സഭയിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ സംസാരിക്കും.

പതിനായിരത്തിലധികം പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളന നഗരിയിൽ പ്രതിനിധികൾക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രതിനിധികൾക്കും ഉച്ചയൂണിന് വിളമ്പുക ജില്ലയിലെ അമ്മമാർ തയ്യാറാക്കിയ പൊതിച്ചോറുകളാണ്. സമ്മേളനത്തിന്റെ ഭാഗമായി അഞ്ചു ദിവസം നീടുനിൽക്കുന്ന പ്രമുഖർ പങ്കെടുത്ത വൈചാരിക സദസ്സും നടന്നു.

B4 Admin

Recent Posts

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

26 minutes ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

1 day ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

1 day ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago