SAUVARNNA NAVARATHRAM
പാറശ്ശാല: സനാതന ധർമ്മ പരിഷത് പാറശ്ശാലയുടെ ആഭിമുഖ്യത്തിൽ നവരാത്രി പൂജയും ഹിന്ദു മഹാസമ്മേളനവും അടങ്ങുന്ന സൗവർണ്ണ നവരാത്രത്തിനു തുടക്കമായി. യജ്ഞഭൂമിയായ പവതിയാൻവിള പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച വൈകുന്നേരം ദീപ പ്രോജ്വലനം നടന്നു. പൂജനീയ സ്വാമി ബ്രഹ്മാനന്ദ സരസ്വതിയാണ് ഭദ്രദീപം കൊളുത്തി സൗവർണ്ണ നവരാത്രത്തിനു ശുഭാരംഭം കുറിച്ചത്. തുടർന്ന് തദ്ദേശീയമായ ക്ഷേത്രങ്ങളിൽ നിന്ന് സമർപ്പിക്കപ്പെട്ട ദേവീവിഗ്രഹം യജ്ഞശാലയിലേക്ക് ആചാരപൂർവ്വം സ്വീകരിച്ചു.
ഹിന്ദു മഹാസമ്മേളനങ്ങൾക്ക് യജ്ഞവേദിയിൽ ഇന്ന് തുടക്കമാകും. വൈകുന്നേരം 07:00 മണിക്ക് ചേരുന്ന ഇന്നത്തെ സമ്മേളനത്തിൽ നവരാത്രി സ്വാഗത സമിതി ചെയർമാൻ ചെങ്കൽ രാജശേഖരൻ അദ്ധ്യക്ഷനായിരിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സ്വാഗത സംഘം ജനറൽ സെക്രട്ടറി സുരേഷ് തമ്പി സ്വാഗതം ആശംസിക്കുന്നു യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് വത്സൻ തില്ലങ്കരി മുഖ്യപ്രഭാഷണം നടത്തും.
ഒക്ടോബർ അഞ്ചിന് അവസാനിക്കുന്ന സൗവർണ്ണ നവരാത്രത്തിലെ ഹിന്ദു മഹാസമ്മേളനത്തിൽ ശശികല ടീച്ചർ, കെപി ഹരിദാസ്, പി എം അബ്ദുൾസലാം മുസലിയാർ, കാ ഭാ സുരേന്ദ്രൻ, ഒ എസ് സതീഷ്, സന്ദീപ് വാചസ്പതി, അലക്‌സാണ്ടർ ജേക്കബ് ഐ പി എസ്, ഡോ. ഉണ്ണികൃഷ്ണൻ നമ്പുതിരി തുടങ്ങിയ പ്രമുഖർ മുഖ്യപ്രഭാഷണം നടത്തുന്നു. പാറശ്ശാല ഹിന്ദുമഹാ സമ്മേളനത്തിന്റെ തത്സമയ കാഴ്ചകൾ എല്ലാ ദിവസവവും വൈകുന്നേരം 06:00 മണിമുതൽ തത്വമയി നെറ്റവർക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിക്കുന്നു.
തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം http://bit.ly/3Gnvbys
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…