Categories: Featured

അയോധ്യ വിധി വരാനിരിക്കെ ഹിന്ദു നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി; ലക്‌നൗ അതീവ ജാഗ്രതയിൽ

ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം വെടിവച്ചു കൊലപ്പെടുത്തി. ലക്‌നൗവില്‍ സംഘടനയുടെ ഓഫിസില്‍ വച്ചാണ്കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. അജ്ഞാതരായ രണ്ടു പേര്‍ ത്രിപാഠിയെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സമ്മാനം കൈമാറുന്നതിന്റെ മറവില്‍ ആക്രമണകാരികള്‍ തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. അകത്തേക്ക് കടന്നയുടനെ അക്രമികള്‍ ഹിന്ദു മഹാസഭാ നേതാവിന്റെ കഴുത്തു മുറിക്കുകയും മരണം ഉറപ്പക്കാന്‍ വെടിയുതിര്‍ക്കുകയും ചെയ്തതം. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. 2015ല്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയതിന് തിവാരി ഇസ്ലാം തീവ്രഗ്രൂപ്പുകളില്‍ നിന്നു ഭീഷണി നേരിട്ടിരുന്നു.

എന്നാൽ തിവാരിക്കു മേല്‍ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് അടുത്തിടെ റദ്ദാക്കിയിരുന്നു. കൂടാതെ അയോധ്യ കേസിലും ശക്തമായ നിലപാടുകൾ അറിയിച്ച വ്യക്തികൂടിയായിരുന്നു കലമേഷ് തിവാരി. ഇതിന്റെ പശ്ചാത്തലത്തിലും അദ്ദേഹം നിരവധി ഭീഷണികൾ നേരിട്ടിരുന്നു. അയോധ്യ കേസിന്റെ വിധി വരാനിരിക്കെയാണ് ഈ കൊലപാതകം എന്നതും ശ്രദ്ധേയമാണ്. അതേസമയം ഹിന്ദു മഹാസഭ നേതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ലക്‌നൗ അതീവ ജാഗ്രതയിലാണ്. അക്രമികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

18 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

19 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

19 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

20 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

20 hours ago