India

ഹിന്ദു എന്നത് എല്ലാ ഭാരതീയരുടെയും സാംസ്കാരിക പൗരത്വം; ‘അഖണ്ഡ ഭാരതം’ ഉടൻ; യോഗി ആദിത്യനാഥ്‌

ലക്നൗ : ഭാരതം ഹിന്ദു രാഷ്ട്രം ആണെന്നും ‘അഖണ്ഡ ഭാരതം’ എന്ന ആശയം ഉടൻ തന്നെ പ്രാവർത്തികമാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഹിന്ദു എന്നത് സാംസ്കാരിക പദം ആണെന്നും യോഗി പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച അഭിമുഖത്തിന്റെ ദൃശ്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

‘‘ഹിന്ദു എന്നത് എല്ലാ ഭാരതീയരുടെയും സാംസ്കാരിക പൗരത്വമാണ്. ഹിന്ദു ഒരു മതമോ വിഭാഗമോ ആയി ചുരുങ്ങുന്നതല്ല. ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്. ഭാരതത്തിലെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണ് എന്നതാണു കാരണം. മതം, വിശ്വാസം, വിഭാഗം എന്നിവയെ ഹിന്ദു എന്ന പദവുമായി കൂട്ടിച്ചേർത്തു മനസ്സിലാക്കുന്നത് തെറ്റിദ്ധാരണയാണ്. എല്ലാ ഭാരതീയർക്കും ഭരണഘടനയോട് ഉന്നത ബഹുമാനം വേണം, അതാണു നമ്മുടെ വഴികാട്ടി’’– അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

‘അഖണ്ഡ ഭാരതം’ എന്ന ആശയം ഉടൻ തന്നെ യാഥാർഥ്യമാകുമെന്നും യോഗി വ്യക്തമാക്കി. ‘‘ആധ്യാത്മിക ലോകത്തിൽ പാകിസ്ഥാൻ എന്നൊരു രാജ്യം യഥാർഥത്തിൽ ഇല്ല. യഥാർഥത്തിൽ ഇല്ലാതിരുന്നിട്ടുകൂടി ഏറെക്കാലം അതിജീവിച്ചു എന്നതുതന്നെ ഭാഗ്യമാണ്. ഭാരതവുമായി ചേരാനാണ് പാകിസ്ഥാനും ആഗ്രഹിക്കുന്നത്. അഖണ്ഡഭാരതം എന്ന യാഥാർഥ്യം ഉടനെ പ്രാവർത്തികമാകും ’’– യോഗി വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

44 seconds ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

19 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

48 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

52 mins ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

58 mins ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

1 hour ago