India

“ഹിന്ദുമതം എല്ലാവിശ്വാസങ്ങളെയും ബഹുമാനിക്കുന്നു; ഭാരതം എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും ബഹുമാനിക്കുന്ന രാജ്യം”- ആർഎസ്എസ് സർസംഘ് ചാലക് മോഹൻജി ഭാഗവത്

നാഗ്‌പൂർ : ഹിന്ദുമതം എല്ലാവിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ബഹുമാനിക്കുന്ന രാജ്യമാണ് ഭാരതമെന്നും അഭിപ്രായപ്പെട്ട് ആര്‍എസ്എസ് സർ സംഘ്‌ ചാലക് മോഹന്‍ജി ഭാഗവത്. ഇപ്പോള്‍ ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഭാരതത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഗ്പുരില്‍ ഛത്രപതി ശിവജിയുടെ 350-ാം പട്ടാഭിഷേക വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഈ രാജ്യത്തുള്ളത്. അതാണ് ഹിന്ദുയിസം. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്. അതിനര്‍ഥം മറ്റെല്ലാ മതങ്ങളെയും നാം തിരസ്‌കരിക്കുന്നു എന്നല്ല. ഹിന്ദു ആണ് ഇവിടെയുള്ളത് എന്നുപറഞ്ഞാല്‍, ഇവിടെ മുസ്ലിങ്ങളും സംരക്ഷിക്കപ്പെടുന്നു എന്ന് എടുത്തുപറയേണ്ട കാര്യമില്ല. ഹിന്ദുക്കള്‍ക്കു മാത്രമാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നില്ല..

അല്ലായിടത്തും സ്പര്‍ദ്ധയാണ്. യുക്രയ്‌നിൽ യുദ്ധമാണ്, ഇസ്രയേലും ഹമാസും തമ്മില്‍ യുദ്ധമാണ്. നമ്മുടെ രാജ്യത്ത് ഒരിക്കലും ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ യുദ്ധം നടന്നിട്ടില്ല. ശിവജിയുടെ കാലത്തും ഇത്തരം വിഷയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ നമ്മള്‍ ആരുമായും ഏറ്റുമുട്ടിയിട്ടില്ല. അതുകൊണ്ടാണ് നമ്മള്‍ ഹിന്ദുക്കളായിരിക്കുന്നത്.” -മോഹന്‍ജി ഭാഗവത് പറഞ്ഞു.

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

6 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

7 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

7 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

7 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

8 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

8 hours ago