India

ജൂൺ 10-ന് ചരിത്രം തിരുത്തിക്കുറിക്കും!നെഹ്റുവിനും മുകളിൽ മോദി പ്രഭാവം; പ്രധാനമന്ത്രി പദത്തിൽ 4399 ദിവസങ്ങൾ തികച്ച് റെക്കോഡ് നേട്ടം

ദില്ലി : ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ പുതിയ റെക്കോഡ് കുറിച്ചുകൊണ്ട്, തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ജനനായകനെന്ന നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കുന്നു. ജൂൺ പത്തിന് പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി 4,399 ദിവസങ്ങൾ പൂർത്തിയാക്കുന്നതോടെയാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോഡ് നരേന്ദ്രമോദി മറികടക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണത്തലവന്റെ ഏറ്റവും നീണ്ടതും തടസ്സമില്ലാത്തതുമായ ഭരണകാലയളവ് എന്ന നിലയിലാണ് ഈ നേട്ടം രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്.

1947 ഓഗസ്റ്റ് 15-ന് ജവാഹർലാൽ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റെങ്കിലും, സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ ആദ്യ ലോക്‌സഭ നിലവിൽ വരുന്നത് 1952 ഏപ്രിൽ 17-നാണ്. തുടർന്ന് ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രധാനമന്ത്രിയായി 1952 മേയ് 13-ന് നെഹ്‌റു സത്യപ്രതിജ്ഞ ചെയ്തു. 1964 മേയ് 27-ന് അന്തരിക്കുന്നതുവരെ തുടർച്ചയായി 4,398 ദിവസങ്ങളാണ് ജവാഹർലാൽ നെഹ്റു ഈ പദവിയിൽ തുടർന്നത്. എന്നാൽ 2014 മേയ് 26-ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ആദ്യമായി അധികാരമേറ്റ നരേന്ദ്ര മോദി, തുടർന്നുവന്ന പൊതുതെരഞ്ഞെടുപ്പുകളിലും വൻ ജനപിന്തുണയോടെ അധികാരം നിലനിർത്തിക്കൊണ്ടാണ് നെഹ്റുവിന്റെ ഈ റെക്കോഡ് ഇപ്പോൾ മറികടന്നിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി എന്നീ സവിശേഷതകൾക്ക് പുറമെയാണ് തുടർച്ചയായ ഭരണദിനങ്ങളുടെ കാര്യത്തിലും നരേന്ദ്ര മോദി ഒന്നാമതെത്തുന്നത്. ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണത്തിലും രാഷ്ട്രീയ സമവാക്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടായ ആധുനിക കാലഘട്ടത്തിൽ, തുടർച്ചയായി മൂന്ന് തവണയും ജനവിധി അനുകൂലമാക്കാൻ സാധിച്ചു എന്നത് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേതൃപാടവത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

7 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

7 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

7 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

11 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

12 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago