Kerala

മലപ്പുറം തേഞ്ഞിപ്പാലത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി! ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ഇവരുടെ ബന്ധുവായ ജഹാന എന്നിവരാണ് മരണപ്പെട്ടത്. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്.

രാത്രി 11.40 ഓടെ പ്രദേശത്ത് പെയ്ത ശക്തമായ മഴയ്ക്കിടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണ്ണമായും തകർന്നുപോയി. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും, തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കുന്നത് കനത്ത മഴയെ തുടർന്ന് ഏറെ ദുഷ്‌കരമായിരുന്നു.

ഒടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്ന മൂന്ന് പേരെയും പുറത്തെടുത്തത്. ഉടൻ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

4 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago