Health

എച്ച്‌ഐവി വൈറസിനും പുതിയ വകഭേദം കണ്ടെത്തി ഗവേഷകര്‍; പുതിയ ഇനം ഇരട്ടിവേഗത്തില്‍ പടരുമെന്നത് ആശങ്ക

നെതര്‍ലാന്‍ഡ് : എച്ച്‌ഐവി വൈറസിനും പുതിയ വകഭേദം കണ്ടെത്തിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നെതര്‍ലാന്‍ഡ്‌സിലെ ഗവേഷകര്‍. നിലവിലെ എച്ച് ഐ വിയേക്കാള്‍ ഇരട്ടിവേഗത്തില്‍ വ്യാപിക്കുന്ന പുതിയൊരു എച്ച് ഐ വി വകഭേദത്തെയാണ് നെതര്‍ലാന്‍ഡ്‌സിലെ ഗവേഷകര്‍ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

മാത്രമല്ല വി ബി വകഭേദം എന്നറിയപ്പെടുന്ന ഈ പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പുതിയ ഇനം വകഭേദം ബാധിച്ചു കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ തന്നെ അത് മനുഷ്യന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുമെന്നും സാധാരണ ജീവിതത്തിന്റെ ഭാഗമായ, ജലദോഷം പോലുള്ള അണുബാധകള്‍ പോലും പ്രതിരോധിക്കാന്‍ പിന്നീട് മനുഷ്യ ശരീരത്തിനു കഴിയില്ലെന്നും ഈ പുതിയ വകഭേദം ബാധിച്ച വ്യക്തിക്ക്, പഴയ വകഭേദം ബാധിക്കുന്നതിലും വേഗത്തില്‍ എയ്ഡ്‌സ് എന്ന രോഗാവസ്ഥയിലേക്ക് കടക്കേണ്ടതായി വരുമെന്നും ഗവേഷകര്‍ പറയുന്നു.

കൂടാതെ ഈ പുതിയ വകഭേദത്തിന്റെ വൈറല്‍ ലോഡും പഴയതിനേക്കാള്‍ കൂടുതലാണ്. 3.5 മുതല്‍ 5.5 വരെയാണ് വൈറല്‍ ലോഡ്. അതിനര്‍ത്ഥം ഇത് ബാധിച്ച ഒരു വ്യക്തിക്ക് വളരെയെളുപ്പത്തില്‍ മറ്റൊരാളിലേക്ക് ഇത് പകര്‍ന്ന് നല്‍കാന്‍ കഴിയും എന്നാണ്.

എന്നാല്‍, ചികിത്സയാരംഭിച്ചാല്‍, പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മറ്റു വകഭേദത്തോട് സമാനമായതാണ് എന്നും ഗവേഷകര്‍ പറയുന്നു.

അതേസമയം ബ്രിട്ടനിലെ എല്ലാ മുതിര്‍ന്ന പൗരന്മാരോടും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എച്ച് ഐ വി പരിശോധനയും അതുപോലെ മറ്റ് ലൈംഗിക രോഗങ്ങള്‍ക്കുള്ള പരിശോധനയും നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതുപോലെ തന്നെ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഈ പരിശോധന നടത്തണമെന്നും ഈ നിര്‍ദ്ദേശത്തില്‍ പറയുന്നു. നിലവില്‍ ഏകദേശം 1 ലക്ഷത്തോളം ബ്രിട്ടീഷുകാരും 10 ലക്ഷത്തോളം അമേരിക്കകാരും എച്ച്ഐവിയുമായി ജീവിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.

B4 Admin

Recent Posts

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

5 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

5 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

7 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

7 hours ago

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…

10 hours ago

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…

10 hours ago