Terrorists
ശ്രീനഗർ: അവന്തിപോറയിൽ നിന്ന് നിരോധിത തീവ്രവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീനുമായി ബന്ധമുള്ള തീവ്രവാദിയെ പിടികൂടി. തുൾബാഗ് പാംപോറിലെ സ്വദേശിയായ സാഹിൽ മൻസൂർ മിർ ആണ് പിടിയിലായത്. ജമ്മു പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ഷർഷാലി ക്രൂ പ്രദേശത്ത് നിന്ന് ഇയാളെ പിടികൂടിയത്. ഇയാൾ മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
അതേസമയം ജമ്മു കശ്മീരിലെ അവന്തിപോറയിൽ തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ താവളം പോലീസ് മാസങ്ങൾക്കു മുൻപേ തകർത്തിരുന്നു. സീർ വന മേഖലയിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് താവളം കണ്ടെത്തി തകർത്തത്. നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളും ഒളിത്താവളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഇതിനുപിന്നാലെ ഊർജ്ജിതമായ അന്വേഷണമാണ് പ്രദേശത്തെ പല ഭാഗങ്ങളിലായി പോലീസ് നടത്തിക്കൊണ്ടിരുന്നത്. ഇങ്ങനെ നടത്തിയ തിരച്ചിലിലാണ് സാഹിൽ മൻസൂർ മിർ പിടിയിലായത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരുകയും ഭീകരകുറ്റകൃത്യങ്ങൾക്ക് തയ്യാറെടുക്കുകയും പ്രായപൂർത്തിയാകാത്ത മകളെ സിറിയയിലേക്ക് കൊണ്ടുപോകുകയും ചെയ്ത കേസിൽ നെതർലാൻഡ്സിലെ ദമ്പതികൾക്ക്…
2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…