Friday, May 17, 2024
spot_img

ക്ഷേത്രങ്ങൾ ഞങ്ങളുടേത് തിരികെ നൽകിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് മുസ്ലിം മതതീവ്രവാദികൾ

ബദരീനാഥ് ഹിന്ദുക്കൾ മുസ്ലീങ്ങൾക്ക് കൈമാറണമെന്നാണ് വീഡിയോയിൽ മൗലാന പറയുന്നത്. അത് ബദരീനാഥല്ല, ബദ്രുദ്ദീൻ ഷാ ആണ് , പേരിന്റെ അവസാനത്തിൽ “നാഥ്” എന്ന ഫിക്‌സ് ചെയ്താൽ ഈ സ്ഥലം ഹിന്ദുക്കളുടെ ക്ഷേത്രമായി മാറില്ലെന്നും മൗലാന പറയുന്നു.

ക്ഷേത്രം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതിന് മുമ്പ് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണമെന്നും മൗലാന ഹിന്ദുക്കളോട് ആവശ്യപ്പെടുന്നു. ക്ഷേത്രം മുസ്ലീങ്ങൾക്ക് കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരോടും അബ്ദുൾ ലത്തീഫ് ഖാസ്മി ആവശ്യപ്പെടുന്നു. കൂടാതെ ക്ഷേത്ര മാനേജ്‌മെന്റിനോട് ക്ഷേത്രത്തിൽ നിന്ന് പുറത്തുപോകാനും ആവശ്യപ്പെടുന്നു.

1:00 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത് മുസ്ലീങ്ങൾക്ക് ആരാധനാലയം തിരികെ നൽകുന്നില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടാണ് .“ഇത് ഞങ്ങൾക്ക് തിരികെ നൽകിയില്ലെങ്കിൽ, മുസ്ലീങ്ങളായ ഞങ്ങൾ ശ്രീകോവിലിലേക്ക് മാർച്ച് ചെയ്യുകയും അത് പിടിച്ചെടുക്കുകയും ചെയ്യും”, മൗലാന പറയുന്നു.

2017 നവംബർ 15 ന് പുറത്ത് വന്ന വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹിന്ദു മത വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി . എന്നാൽ ഇപ്പോൾ വിവാദ പ്രസ്താവന നടത്തിയ മൗലാന അബ്ദുൾ ലത്തീഫ് ഖാസ്മിക്കെതിരെ പോലീസ് കേസെടുത്തു എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഖാസ്മിയെ ഐ ടി ആക്ടിലെ ഐപിസി 153 എ, 505, 66 എഫ് എന്നിവ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്.ആചാര്യ ജഗദാംബ പ്രസാദ് പന്താണ് ഡെറാഡൂൺ പോലീസ് ആസ്ഥാനത്ത് മൗലാനയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കേസിൽ മൗലാനയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്എന്തായാലും ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാൻ ആണ് ഇവർ ശ്രമിക്കുന്നത്. അതിനാണ് ഇവരെ പോലുള്ള വർഗീയ പരാമർശനങ്ങളും ഹിന്ദു ആരാധനയിലായനങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. അതെന്തായാലും നടക്കാൻ പോകുന്നില്ല. കാരണം ഭാരതം ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles