India

ചരിത്രമെഡൽ നേടിയ ടീമിൽ അംഗമായ ശ്രീജേഷിന് സമ്മാനത്തുക ഇല്ല; സ്വീകരണം മാത്രം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയരുന്നു

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ശ്രീജേഷ് ഇന്ന് കേരളത്തിലെത്തും. കൊച്ചി വിമാനത്താവളത്തിലാണ് ശ്രീജേഷ് എത്തുന്നത്. ഇന്നലെയാണ് ടീം ടോക്കിയോയിൽ നിന്ന് തിരിച്ചെത്തിയത്. വൈകിട്ട് അഞ്ചിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന ശ്രീജേഷിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, കേരള ഒളിമ്പിക്, ഹോക്കി അസോസിയേഷനുകൾ തുടങ്ങിയവ സംയുക്തമായി സ്വീകരണം ഒരുക്കിയിട്ടുണ്ട്.

എന്നാൽ ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയ്‌ക്കായി ചരിത്ര മെഡൽ നേടിയ ടീമിൽ അംഗമായ ശ്രീജേഷിന് ഇതുവരെയും സമ്മാനത്തുക പ്രഖ്യാപിക്കാത്തതിന് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ആണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ശ്രീജേഷിനെ ഇനിയും അവഗണിക്കരുതെന്ന് ഇന്ത്യൻ വോളിബോൾ ഇതിഹാസം ടോം ജോസഫ് രംഗത്തെത്തിയിരുന്നു. ഏതൊരു കായിക താരവും കൊതിക്കുന്ന സ്വപ്ന നേട്ടമാണ് ശ്രീജേഷ് കൈവരിച്ചത്. ശ്രീജേഷിന് അർഹമായ അംഗീകാരം സംസ്ഥാന സർക്കാർ നൽകണമെന്ന് ടോം ജോസഫ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തം പരിശ്രമത്തിൽ മെഡൽ നേടിയ ശ്രീജേഷിനെ അംഗീകരിക്കാനുള്ള മനസ് സർക്കാർ കാണിക്കണം. ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാൻ ‘കാര്യം നടത്തുന്നവർക്ക് ‘ സാധിച്ചിട്ടുണ്ടാവില്ല. കൂടെ നിൽക്കുന്നവർക്കെങ്കിലും അതൊന്ന് പറഞ്ഞു കൊടുത്തുകൂടെയെന്നും ടോം ജോസഫ് ചോദിച്ചു. കേരളത്തിൽ നിന്ന് ഒരുവനിതാ അത്‌ലറ്റ് പോലും ഒളിമ്പിക്‌സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്‌കാരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കായിക മന്ത്രി വി.അബ്ദുറഹ്മാൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ തുടങ്ങിയവർ വിമാനത്താവളത്തിൽ ശ്രീജേഷിനെ സ്വീകരിക്കാനെത്തുമെന്നാണ് സൂചന. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ കാലടി, പെരുമ്പാവൂർ, പോഞ്ഞാശേരി വഴി ശ്രീജേഷിനെ ജന്മനാടായ കിഴക്കമ്പലം എരമേലി വരെ ആനയിക്കും. ശ്രീജേഷിന്റെ സ്വീകരണ യാത്രയിൽ വഴിയരികിൽ നിന്ന് ഹസ്തദാനം നൽകുന്നതിൽ നിന്നും നാട്ടുകാരെ പോലീസ് വിലക്കിയിട്ടുണ്ട്. കൂപ്പുകൈ മാത്രം മതിയെന്നാണ് പോലീസ് ശ്രീജേഷിന് നൽകിയ നിർദ്ദേശം. കൊറോണ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അതേസമയം ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുക്കാൻ ശ്രീജേഷ് ദില്ലിയിലേക്ക് പോകും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

10 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

10 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

11 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

15 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

15 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago