Friday, May 17, 2024
spot_img

‘ടോക്കിയോയിൽ ചരിത്രം രചിച്ച ഭാരതമക്കൾ’ തിരിച്ചെത്തി ; ഇന്ത്യൻ സംഘത്തിന് ആവേശോജ്ജ്വല വരവേൽപ്പ് നൽകി രാജ്യം

ടോക്കിയോയിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക്ദില്ലി വിമാനത്താവളത്തിൽ വമ്പൻ സ്വീകരണമാണ് ഇവർക്കുവേണ്ടി രാജ്യമായൊരുക്കിയത് . ജാവലിൻ താരവും സ്വർണ്ണ മെഡൽ ജേതാവുമായ നീരജ് ചോപ്ര, ഗുസ്തിക്കാരായ രവികുമാർ ദാഹിയ, ബജ്‌റംഗ് പുനിയ, ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്ൻ, പുരുഷ ഹോക്കി ടീം അംഗങ്ങൾ എന്നിവരാണ് വൈകിട്ടോടെ മടങ്ങിയെത്തിയത്.

ടോക്കിയോയിൽ ഒളിംപിക്സിൽ സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ കുടുംബം എത്തിയിരുന്നു. മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് അശോക ഹോട്ടലിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. എല്ലാ മെഡൽ ജേതാക്കളേയും ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റ് കായിക താരങ്ങളേയും ഇവിടെ വെച്ച് അനുമോദിക്കും.

അതേസമയം കേന്ദ്ര കായിക മന്ത്രാലയവും സ്‌പോർട്‌സ് അതോറിറ്റിയും ചേർന്നാണ് കായിക താരങ്ങൾക്ക് വൻ സ്വീകരണം ഒരുക്കുന്നത്. പി.വി സിന്ധുവും, മീരഭായി ചാനുവും നേരത്തെ ജന്മനാട്ടിൽ തിരിച്ചെത്തിയിരുന്നു. ഇവരും ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തവണ ഒളിമ്പിക്‌സിൽ ഇന്ത്യ സ്വർണം, വെള്ളി വെങ്കല മെഡലുകൾ നേടിയതിനാൽ സ്വീകരണവും ഏറെ ഗംഭീരമാണ്.

ടോക്കിയോയിൽ ഭാരതം ആകെ 7 മെഡലുകള്‍ നേടി. നീരജ് ചോപ്ര നേടിയ സ്വര്‍ണ്ണമെഡല്‍ നേട്ടത്തിനു പുറമെ മീരാ ഭായ് ചാനു വനിതകളുടെ ഭാരോദ്വാഹനത്തിലും ഗുസ്തിയില്‍ രവികുമാര്‍ ദാഹിയയും വെള്ളി മെഡല്‍ നേട്ടത്തിനുടമകളായി. ഇടിക്കൂട്ടില്‍ നിന്ന് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഹോക്കിയില്‍ പുരുഷ ടീം, ബാറ്റ്മിന്റനില്‍ പി. വി. സിന്ധു, പുരുഷന്‍മാരുടെ ഫ്രീസ്റ്റയില്‍ ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയ എന്നിവര്‍ വെങ്കലം സ്വന്തമാക്കി.

അതേസമയം മെഡല്‍ നേടാനായില്ലെങ്കിലും വനിതാ ഹോക്കി ടീമിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. വെങ്കലപ്പോരാട്ടത്തില്‍ കരുത്തരായ ബ്രിട്ടനോട് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് പരാജയപ്പെട്ടപ്പോഴും തല ഉയര്‍ത്തിപ്പിടിച്ചാണ് ടോക്കിയോയില്‍ നിന്ന് സംഘം മടങ്ങുന്നത്. 41 വര്‍ഷങ്ങള്‍ക്കുശേഷം ഹോക്കിയില്‍ മിന്നുന്ന സാന്നിധ്യമറിയിച്ചാണ് റാണി രാംപാലും സംഘവും പോരാടിയത്. പുരുഷന്‍മാരുടെ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ സംഘത്തിന് ഫൈനല്‍ യോഗ്യത നേടാനായില്ലെങ്കിലും ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ചു.

എന്നാൽ ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത ഗോള്‍ഫര്‍ നാലാം സ്ഥാനത്തെത്തി. അഥിതി അശോകാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയ ആ പ്രകടനം നടത്തിയത്. ലോക റാങ്കിങില്‍ 200-ാം സ്ഥാനത്തുണ്ടായിരുന്ന താരം മെഡല്‍ പ്രതീക്ഷയില്ലാതെയായിരുന്നു ടോക്കിയോയിലേക്ക് പറന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles