വീട് വെയ്ക്കുന്ന പോലെ തന്നെ പ്രധാന മറ്റൊന്നാണ് വീട് പുതിയത് പോലെ സൂക്ഷിക്കുക എന്നത്. വളരെ പ്രയാസമേറിയ ഒരു കാര്യമാണിത്. അടുക്കളയിലെ സിങ്കിലെ കറുത്ത കറ, ബാത്ത്‌റൂമിലെ ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ മിക്ക വീടുകളിലും അനുഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇവയെല്ലാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ശെരിയാക്കാം. വീടിനുള്ളില്‍ തന്നെ ഇവയ്ക്കുള്ള പ്രതിവിധികളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ബാക്റ്റീരിയകളെ ഇല്ലാതാക്കി ദുര്‍ഗന്ധം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് വോഡ്ക. ദുര്‍ഗന്ധമുള്ള കാര്‍പെറ്റിലോ മറ്റ് ഇടങ്ങളിലോ അല്‍പം വോഡ്ക തൂവാം. ഇതു വരണ്ടു പോകുന്നതോടൊപ്പം ദുര്‍ഗന്ധവും ഇല്ലാതാകും.
അതുപോലെ തന്നെ കാര്‍പെറ്റില്‍ നിന്നും ബെഡ്ഷീറ്റുകളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഇവയില്‍ ബേക്കിങ് സോഡ ഇടാം. എന്നിട്ട് ഇവ കഴുകി വൃത്തിയാക്കാം.
ബാത്ത്‌റൂം വൃത്തിയാക്കലാണ് പലര്‍ക്കും പ്രയാസമായി തോന്നുന്നത്. വിനാഗിരിയും ബേക്കിങ് സോഡയും വെള്ളവും മിക്‌സ് ചെയ്ത് കഴുകുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാനും ബാത്ത്‌റൂം വൃത്തിയാകാനും സഹായിക്കും.
അതുകൊണ്ടു തന്നെ ഇതൊരു പ്രയാസമുള്ള ജോലിയിയായി നമുക്ക് തോന്നില്ല. കുളിമുറിയിലെയും മറ്റും ചില്ലുകള്‍ വൃത്തിയാക്കാന്‍ അല്പം വിനാഗരിയില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് തുടച്ചാല്‍ മതി.
അടുക്കളയിലെ സിങ്കിലെ കറുത്ത കറയും തുരുമ്പും കളയാന്‍, ബോറെക്‌സും നാരങ്ങാ നീരും കൊണ്ട് മിശ്രിതം ഉണ്ടാക്കി സിങ്ക് ഉരച്ച് കഴുകുക. അതുപോലെ തന്നെ, സിങ്കിന്റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടീസ്പൂണ്‍ ബേക്കിങ് സോഡ സിങ്കിലിടുക. ശേഷം വിനാഗിരി ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ച് വൃത്തിയാക്കാം.
മാലിന്യം നിക്ഷേപിക്കുന്ന പാത്രത്തിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ചൂടുവെള്ളവും വിനാഗിരിയും ചേര്‍ത്ത് കഴുകാം.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…