Hospitals are overcrowded with patients; Covid is intensifying in China
ബീജിംഗ്:ചൈനയിൽ കൊവിഡ് കേസുകളിൽ വൻ വർധന. ആശുപത്രികൾ രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ചൈനീസ് എപ്പിഡമോളജിസ്റ്റും ഹെൽത്ത് എക്കണോമിസ്റ്റുമായ എറിക്ക് ഫീഗിൽ അറിയിച്ചു.
‘ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ചൈനയിലെ 60 ശതമാനം പേരും ലോകത്തെ 10 ശതമാനം പേരും അടുത്ത 90 ദിവസത്തിനകം കൊവിഡ് പിടിയിലമരും’ എന്ന് എറിക്ക് ട്വീറ്റ് ചെയ്തു.
ബെയ്ജിംഗിലെ ശ്മശാനങ്ങളെല്ലാം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്ന് വോൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ ചൈന ഇതുവരെ ഈ വർഷം കൊവിഡ് ബാധിതരായവരുടെ കണക്കോ, മരണ നിരക്കോ പുറത്ത് വിട്ടിട്ടില്ല. ഡോംജാവോ ശ്മശാനം അധികൃതർ നൽകിയ കണക്ക് പ്രകാരം പ്രതിദിനം 200 ഓളം മൃതദേഹങ്ങൾ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. തിരക്ക് മൂലം 2000 മൃതദേഹങ്ങളാണ് സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നത്. 2020 ലേതിന് സമാനമായ സാഹചര്യത്തിലേക്കാണ് ചൈന നീങ്ങുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…