A gang of four abducted a girl who had gone to a temple with her father; later revealed that she was married; video out
ഹൈദരാബാദ് : അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോകവേ കാറിലെത്തിയ നാലംഗസംഘം പെണ്‍കുട്ടിയെ
തട്ടിക്കൊണ്ടുപോയി. പിന്നാലെ വിവാഹം കഴിഞ്ഞതായി വെളിപ്പെടുത്തൽ.തെലങ്കാന മുദപ്പള്ളി സ്വദേശിയായ ശാലിനി(18)യെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെ തട്ടിക്കൊണ്ടുപോയത്. അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ നാലംഗസംഘം കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. പിതാവിനെ തള്ളിമാറ്റിയ ശേഷം പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്ന ഒരാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തുന്ന 24-കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മറ്റൊരാള്‍ പെണ്‍കുട്ടിയുടെ നാട്ടുകാരനാണെന്നും മനസ്സിലായി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ 24-കാരന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞാണ് ഇയാള്‍ വീണ്ടും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു.തട്ടിക്കൊണ്ടുപോകല്‍ വന്ചര്ച്ചയായതിന് പിന്നാലെയാണ് ഏവരെയും അമ്പരിപ്പിച്ച് പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശാലിനിയും കാമുകനായ ജോണിയും വീഡിയോയിലൂടെ കാര്യങ്ങള്‍ വിശദമാക്കിയത്.
തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും വിവാഹം കഴിഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു.നാലുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്. തന്റെ സമ്മതത്തോടെ കൂട്ടിക്കൊണ്ടുപോകാനായാണ് ജോണി രാവിലെ ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ സംഭവസമയം മാസ്ക് ധരിച്ചതിനാല്‍ കാമുകനെ പെട്ടെന്ന് തിരിച്ചറിയാനായില്ല. ഇതുകാരണമാണ് അവര്‍ ബലംപ്രയോഗിച്ചതെന്നും പിന്നീടാണ് കാമുകനെ തിരിച്ചറിഞ്ഞതെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…