CRIME

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ! കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്ളിനെതിരെ ലൈംഗികാതിക്രമ കുറ്റവും ചുമത്തി

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ബേക്കറി ഉടമയായ വീട്ടമ്മയുടെ ആത്മഹത്യയിൽ കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്ളിനെതിരെ ലൈംഗികാതിക്രമ കുറ്റവും ചുമത്തി. നേരത്തെ ആത്മഹത്യാപ്രേരണ കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ജീവനൊടുക്കിയ സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പ് മക്കളുടെ മൊഴി എന്നിവ പരിഗണിച്ചാണ് കേസെടുത്തത്. ജോസ് ഫ്രാങ്ക്ളിൻ ഒളിവിലാണ്.

ബുധനാഴ്ചയാണ് സലിത കുമാരി വീട്ടിൽ ജീവനൊടുക്കിയത്. ഗ്യാസ് തുറന്നുവിട്ടതിനു ശേഷം ഇവർ തീകൊളുത്തുകയായിരുന്നു. അടുപ്പില്‍ നിന്നു തീ പടര്‍ന്ന് പൊള്ളലേറ്റു മരിച്ചെന്നാണു പൊലീസ് ആദ്യം കരുതിയതെങ്കിലും വീട്ടിൽ നടത്തിയ പരിശോധനയിൽ ബൈബിളിൽ നിന്നും രണ്ട് ആത്മഹത്യാകുറിപ്പുകൾ കണ്ടെത്തുകയായിരുന്നു. മകനും മകൾക്കുമായി പ്രത്യേകം ആത്മഹത്യ കുറിപ്പുകളായിരുന്നു എഴുതിയിരുന്നത്.മകൻ രാഹുലിനെഴുതിയ കുറിപ്പിലാണ് കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്‌ളിൻ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പറയുന്നത്. ലൈംഗിക താല്പര്യങ്ങൾക്ക് നിർബന്ധിക്കുന്നുവെന്നും,പല വിധത്തിൽ ബുദ്ധിമുട്ടിക്കുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നു.
ജോസ് ഫ്രാങ്ക്ളിൻ രാത്രി വൈകി അമ്മയെ വിളിച്ചു ശല്യപ്പെടുത്താറുണ്ടെന്നു മകനും മകളും പൊലീസിന് മൊഴി നൽകി.ജോസ് ഫ്രാങ്ക്ളിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

17 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

17 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

20 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

23 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

1 day ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

1 day ago