Featured

വീർ സവർക്കർ രാജ്യദ്രോഹിയും വാരിയംകുന്നൻ സ്വാതന്ത്ര്യസമര സേനാനിയും ആയി മാറിയതെങ്ങനെ ?

മാതൃ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തതിന് സ്വന്തം ചെറുപ്പത്തിൻ്റെ പതിനൊന്ന് വർഷം ആൻഡമാൻ ജയിലിലും മൂന്നു വർഷം ഇന്ത്യൻ തടവറകളിലു തുടർന്ന് പതിമൂന്ന് വർഷം വീട്ടു തടങ്കലിലും ജീവിതം സമർപ്പിച്ച സവർക്കർക്ക് കമ്മി – കൊങ്ങി – സുഡാപ്പികൾ ചാർത്തി നൽകിയിരിക്കുന്ന പേര് ഷൂനക്കി…!!!
പതിനാലാം വയസ്സിൽ എഴുതിയ സ്വാതന്ത്ര്യ ഗീതമുൾപ്പെടെ സ്വന്തം എഴുത്തുകൾ കൊണ്ട് പോലീസിനെയും പട്ടാളത്തെയും അധികാരികളെയും വിറപ്പിച്ചതിന് ശിക്ഷയായി ; നിവർന്ന് നിന്നാൽ ശിരസ്സ് മുട്ടുന്ന തടവറയിൽ കൈകൾ ഭിത്തിയോട് ചേർത്ത് വിലങ്ങിൽ തൂക്കിയിട്ടിട്ട് ; എഴുതാൻ പോയിട്ട് വായിക്കാൻ പോലും ഒരു തുണ്ട് പേപ്പർ കഷ്ണം കിട്ടാത്ത രീതിയിൽ പത്ത് വർഷം പിഢനം അനുഭവിച്ചവനെ മാപ്പപേക്ഷ എഴുതിയവൻ എന്ന് പരിഹസിച്ച് നിന്ദിക്കുന്നു….


ഇന്ത്യൻ വിപ്ലവകാരികളുടെ ആവേശം കൊടുമുടികളിലെക്കെത്തിച്ച ,അതിൻ്റെ അനന്യമായ വശ്യതയിൽ ഭയന്ന് പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ തന്നെ ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ച , പ്രതിഷേധം മൂലം 1909 ൽ ഹോളണ്ടിൽ അച്ചടിക്കേണ്ടി വന്ന “1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം “എന്ന ചരിത്ര പുസ്തകം എഴുതിയ യുഗപുരുഷ നോട് കമ്മി സുഡാപ്പികൾക്ക് പുച്ഛം… അവമതി… !!!
സവർക്കറിനേയും ,നേതാജിയെയും ,ഭഗത് സിംഗിനെയുയൊക്കെ തമസ്കരിച്ച് ,സ്വന്തം അസ്തിത്വം ജിഹാദികൾ ക്ക് വേണ്ടി പണയം വെച്ച കമ്മികൾ മാതൃകാ പുരുഷോത്തമൻമാരായി കേരള സമൂഹത്തിൽ ഉയർത്തികൊണ്ട് വന്നത് ആരെയൊക്കെയായിരുന്നു എന്ന് നോക്കാം….
“ഒരു നീചനിൽ നീചനായ മുസ്ലീം എനിക്ക് ഗാന്ധിയേക്കാൾ പ്രിയപ്പെട്ടവനാണെന്ന് “പറഞ്ഞ ഖിലാഫത്ത് നേതാവും ആൾ ഇന്ത്യ മുസ്ലിം ലീഗിൻ്റെ സ്ഥാപകനുമായ മൗലാന മുഹമ്മദാലി ഇന്നും കേരളത്തിലെ ലീഗുകാരുടെ തലതൊട്ടപ്പനാണ്….


ഗാന്ധിയെ നിന്ദിച്ച ഈ മുൻകാല കൊൺഗ്രസ്സ് ദേശീയ പ്രസിഡൻറിനെ തള്ളിപ്പറയാൻ അടിമകളായ ഇവിടുത്തെ ഒരു കോൺഗ്രസ്സ് പ്രവർത്തകർക്കും ധൈര്യമില്ല.
ദേശവിരുദ്ധരുടെ ഇന്നത്തെ കൂടാരമായ ജാമിയ മിലിയ എന്ന സർവകലാശാലയുടെ സ്ഥാപകനായ ടിയാൻ മരണപ്പെട്ടത് ബ്രിട്ടണിൽ വെച്ചായിരുന്നു.. ദേശസ്നേഹിയായ മൗലാന പക്ഷേ… മരണ ശേഷം… തൻ്റെ ഖബർ മാതൃരാജ്യത്തല്ല പകരം ഹിജറാത്ത് ഭൂമിയായ പാലസ്തീനിൽ അടക്കം ചെയ്യണം എന്നാണ് എഴുതി വെച്ചിരുന്നത്.
തുർക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കി ഓട്ടോമാൻ സാമ്രാജ്യം തച്ചുടച്ച ബ്രിട്ടിഷ് സേനക്കെതിരെ ഇന്ത്യയിൽ ഉയർന്ന മതവെറിയായ ഖിലാഫത്ത് നയിച്ച മൗലാന മുഹമ്മദലി ഇന്നും പക്ഷേ.. സ്വാതന്ത്ര്യസമര വീരൻ!
സവർക്കരെ നിന്ദിക്കുന്ന കമ്മികൾ ഇതൊക്കെ മനസ്സിലാക്കിയാലും പ്രതികരിക്കില്ല ,പ്രതികരിക്കാൻ കഴിയില്ല….
മൈസൂരിലെ വോഡയാർ രാജാവിനെ വിഷം കൊടുത്ത് കൊന്ന് രാജ്ഞിയെയും, രാജകുമാരനെയും ചതിയിൽപ്പെടുത്തി നശിപ്പിച്ച് രാജ്യം കൈക്കലാക്കിയ നികൃഷ്ടനായ ഹൈദരുടെ മകനായ ടിപ്പു എന്ന മതഭ്രാന്തനെ സ്വാന്തന്ത്ര സമര പോരാളിയായി ചിത്രീകരിച്ച അത്യന്തം അപകടകരമായ ചരിത്ര നിർമ്മിതിയാണ് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും കൂടി ഇവിടെ നടത്തിയത്…
മതവെറി മൂത്ത് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൂട്ടക്കൊല ചെയ്ത നരാധമനെ പുതിയ തലമുറയ്ക്ക് വീരയോദ്ധാവാക്കി പരിചയപ്പെടുത്തിയത് The Sword of Tipu Sultan എന്ന സാങ്കല്‍പിക നോവലിനെ ഉപയോഗപ്പെടുത്തിയായിരുന്നു.
ക്രൂരതയ്ക്ക് വിധേയരായ ഇവിടുത്തെ ഓരോ ഹിന്ദുവിൻ്റെയും ക്രിസ്ത്യാനിയുടെയും ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചു കൊണ്ട് ഇവിടുത്തെ സ്കൂളുകളിലും സർവകലാശാലകളിലും ഒക്കെ ടിപ്പുവിനെ ധീരദേശാഭിമാനിയായും മതേതര വാദിയായുമൊക്കെ ചിത്രീകരിച്ച് കൊണ്ട് അദ്ധ്യായങ്ങൾ രചിക്കപ്പെട്ടു.
കെട്ടുകഥകളിലൂടെയും സാങ്കല്പികലേഖനങ്ങളിലൂടെയും ചരിത്രത്തെ അപനിര്‍മ്മിക്കുന്ന ആസൂത്രിത പ്രക്രിയ വഴി തങ്ങൾക്കിഷ്ടമുള്ളവരെ മഹാരഥൻമാർ ആക്കുകയും യഥാർത്ഥവീരൻമാരെ തമസ്കരിക്കുകയും ചെയ്യുകയാണിവർ നടത്തിയത്.
1924ല്‍ ആര്‍.എച്ച്.ഹിച്ച് കോക്ക് എഴുതിയ “Peasant Revolt in Malabar” ല്‍ മൊയ്തീന്‍ കുട്ടിഹാജിയുടെ മകന്‍ വാരിയന്‍ കുന്നത്ത് ചക്കിപ്പറമ്പന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചരിത്രം പറയുന്നുണ്ട്.
1883ല്‍ ജനിച്ച ഇയാള്‍ പരമ്പരാഗതമായിത്തന്നെ കുറ്റവാളി കുടുംബത്തിലെ അംഗം, നന്നേ ചെറുപ്പത്തിൽ തന്നെ കുറ്റകൃത്യങ്ങളില്‍ വ്യാപൃതനായിരുന്ന, ജന്മനാ കുറ്റവാളിയായ ആളായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഇവരുടെ ഏതാണ്ട് എല്ലാ ബന്ധുക്കളെയും 1894 ലെ ലഹളയില്‍ പങ്കെടുത്തതിനു വെടിവെച്ചു കൊല്ലുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. ഇയാളുടെ പിതാവിനെ ജീവപര്യന്തം നാടുകടത്തിയതാണ്.


ഐഎസ്സിനേക്കാള്‍ ഭീകരനാണ് വാരിയംകുന്നനെന്നും മലബാറിലെ ലഹളകള്‍ക്ക് പിന്നില്‍ മതപരമായ കാരണങ്ങള്‍ മാത്രമായിരുന്നുവെന്നും സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്. ‘ദ ഹിന്ദുസ്ഥാന്‍ ഡോട്ട് ഇന്‍’ എന്ന പോര്‍ട്ടലിന് നല്‍കിയഅഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
മതഭ്രാന്തനും വർഗ്ഗീയവാദിയുമായ ഒരു നികൃഷ്ട ജീവി എന്നത് മാത്രമാണ് ചരിത്രത്തിൽ വാര്യംകുന്നൻ്റെ മേൽവിലാസം.


നാടുവാഴികളുടെ ചെരുപ്പും ബ്രിടീഷുകാരുടെ ഷൂവും നക്കി മാപ്പ് പറഞ്ഞ ഒരാൾ ഭാരതത്തിൽ ഉണ്ടെങ്കിൽ അത്‌ വാരിയൻ കുന്നത് കുഞ്ഞഹമ്മദ് എന്ന മുസ്ലിം തീവ്രവാദി മാത്രം ആണ്‌.
ലീഗ് വിഴുങ്ങിയ കോൺഗ്രസ്സും സുഡാപ്പികൾ വിഴുങ്ങിയ കമ്മ്യുണിസ്റ്റ് പാർട്ടിയും ഇന്ന് ഗാന്ധിജിയെക്കാൾ വാഴ്തിപ്പാടുന്നത് വാരിയംകുന്നനേയും ആലി മുസല്യാരെയും ഒക്കെയാണ്.
സ്വന്തം സംസ്കാരത്തെയും പാരമ്പര്യത്തെയും തള്ളിപ്പറയുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന ഒരേ ഒരു ജനവിഭാഗം നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് മാത്രമാണ് ഉള്ളത്.
മുഗൾ സാമ്രാജ്യത്തെപ്പറ്റി ധാരാളം പഠിച്ച നമ്മുടെ തലമുറ പക്ഷേ… മറാത്ത സാമ്രാജ്യത്തെപ്പറ്റി ഒരിടത്തും പഠിച്ചില്ല .
താജ്മഹലും കുത്തബ് മിനാറും ഭാരതീയ ചരിത്ര നിർമ്മിതികളാക്കി അവതരിപ്പിച്ചവർ കൊണാർക്കും തഞ്ചാവൂർ ക്ഷേത്രവും കണ്ടില്ലാന്ന് നടിച്ചു.

യുക്തിവാദിയായ നെഹ്റുവിൻ്റെ നൈതികത തൊട്ടു തീണ്ടാത്ത സിദ്ധാന്തങ്ങളും ഭൗതിക വാദികളായ കമ്യൂണിസ്റ്റ് ചരിത്രകാരൻമാരുടെ അപകടകരമായ ചരിത്ര അപനിർമ്മിതികളുമാണ് യഥാർത്ഥ ഭാരതീയ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുന്നതിൽ നിന്നും സ്വാതന്ത്രാനന്തര തലമുറകളെ അകറ്റിനിർത്തിയത്…
പൗരത്വ നിയമത്തിനെതിരായ സമരം നടന്ന നാളുകളില്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഒന്ന്
‘ഇരുപത്തൊന്നില്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’
എന്നായിരുന്നല്ലോ … !!!
അതുകൊണ്ട് തന്നെ അന്ന്
ആരെയാണ് കുത്തിയത്… ??
ആരൊക്കെയാണ് കുത്തിയത്… ??
എന്തിന് വേണ്ടിയാണ് കുത്തിയത് ??
എന്നൊക്കെ ഈ തലമുറയോട് വിളിച്ച് പറയണ്ട ബാധ്യത നമുക്ക് ഉണ്ട്….


ഒരു പ്രത്യേക മതത്തിൽ ജനിച്ചു പോയി എന്ന കാരണത്താൽ ക്രൂരമായി ശിരഛേദം നടത്തപ്പെട്ട മുൻ തലമുറയിലെ കാരണവർക്കുള്ള ബലിതർപ്പണമാവണം അത്….!!
മതത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെട്ട, വംശഹത്യക്കിരയായ , മാനഭംഗം ചെയ്യപ്പെട്ട, നിർബന്ധിത മതപരിവർത്തനത്തിനു വിധേയരായ നമ്മുടെ പൂർവ്വികർക്കുള്ള ശ്രാദ്ധമൂട്ടാവണം അത്!!
“”ഇരുപത്തൊന്നില്‍ ഊരിയ കത്തി…””
അത് ഒരു ഓർമ്മപ്പെടുത്തൽ ആണ്…. !!
നശിപ്പിക്കാനായി ഏതറ്റം വരെ പോകാനും തയ്യാറായ ഒരു കൂട്ടം ഇന്നും നമുക്കും ചുറ്റും ഉണ്ട് എന്ന ഓർമ്മപ്പെടുത്തൽ… !!
വാര്യംകുന്നനെയും ആലി മുസല്യരെയും പോലെ…!

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

6 hours ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

6 hours ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

8 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

9 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

9 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

9 hours ago