India

“ഘർ വാപ്പസി ” ഭൂപേഷ് ബാഗേലിന്റെ ‘ഗോബർ ഇക്കോണമിയെ മലർത്തിയടിച്ചപ്പോൾ ! വിഷ്ണു ദേവ് സായി ഛത്തീസ്ഗഡ് ജനതയുടെ ഹൃദയം കീഴടക്കിയത് എങ്ങനെ ?

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി പാർട്ടി നേതൃത്വം തെരഞ്ഞെടുത്ത ബിജെപിയുടെ ഗോത്ര നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായി ശ്രദ്ധേയനായത് മത പരിവർത്തനം ചെയ്യപ്പെട്ട ഹൈന്ദ വിശ്വാസികളെ തിരികെ സനാതന ധർമ്മത്തിലേക്ക് മടക്കിയെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൂടിയാണ്. പഞ്ചായത്തംഗം, എംഎൽഎ, എം.പി, കേന്ദ്രമന്ത്രി, സംസ്ഥാന അദ്ധ്യക്ഷൻ എന്നിങ്ങനെ രാഷ്ട്രീയത്തിന്റെ സമസ്ത ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നാല് തവണ എം.പിയായ വിഷ്ണു ദേവ് സായി, 2020 മുതൽ 2022 വരെ പാർട്ടിയുടെ ഛത്തീസ്ഗഡ്‌ സംസ്ഥാനത്തിന്റെ പ്രസിഡന്റുമായിരുന്നു. ബിജെപി ദേശീയ പ്രവർത്തക സമിതി അംഗമായിരുന്നു. 2014ൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സ്റ്റീൽ വകുപ്പ് മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചു.

‘ഗോബർ സെ ആഗേ ഘർ വാപ്സി’ എന്നാണ് അദ്ദേഹത്തിന്റെ മുന്നേറ്റത്തെ ഇന്ന് ഛത്തീസ്ഗഡ് ജനത വിശേഷിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ‘ഗോബർ’ (ചാണകം) വാങ്ങുന്ന നയം അവതരിപ്പിക്കുകയും ബയോ ഗ്യാസ് ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളിൽ ചാണകം ഉപയോഗിക്കുന്ന നയം ‘ഗോബർ ഇക്കോണമി’ ആയി സർക്കാർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ പദ്ധതി പൊതുജനത്തിന്റെ നികുതി പണം തട്ടിയെടുക്കാനുള്ള കുതന്ത്രമെന്നാണ് വിഷ്ണു ദേവ് സായി ആരോപിച്ചത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സർഗുജയിലെയും ബസ്തറിലെയും ഗോത്രമേഖലകളിലുടനീളം ക്രിസ്തുമതം സ്വീകരിച്ച ഗോത്രവർഗ്ഗക്കാരുടെ ‘ഘർ വാപ്സി’ അല്ലെങ്കിൽ ‘വിപരീത പരിവർത്തനത്തിന് അദ്ദേഹം മുൻഗണന നൽകി. പ്രദേശത്ത് സ്ഥിരമായി ഇത്തരം മതപരിവർത്തന ചടങ്ങുകൾ സംഘടിപ്പിച്ച ആർഎസ്എസ് ‘ധർമ്മ ജാഗരൺ മഞ്ച’യെ അദ്ദേഹം പിന്തുണച്ചു. സർഗുജ, ബസ്തർ മേഖലകളിൽ 26 ആദിവാസി ഭൂരിപക്ഷ സീറ്റുകളാണ് ഉള്ളത്. സർഗുജയിലെ 14 സീറ്റുകളും ബിജെപി തൂത്തുവാരി, ബസ്തറിലെ 12 സീറ്റുകളിൽ എട്ടെണ്ണവും പാർട്ടി നേടി.

സർഗുജ ജില്ലയിലെ കുങ്കുരി നിയമസഭാ മണ്ഡലത്തിൽ നിന്ന് സിറ്റിങ് കോൺഗ്രസ് എംഎൽഎ യു.ഡി മിഞ്ചിനെതിരെയായിരുന്നു വിഷ്ണു ദേവ് സായി മത്സരിച്ചത്. ഗോത്രവർഗ ക്രിസ്ത്യാനിയും പ്രദേശത്തെ സ്വാധീനമുള്ള ഗോത്ര നേതാവുമായ മിൻജ്, ഗോത്രവർഗക്കാരെ ഹിന്ദുമതത്തിൽ നിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനെ പിന്തുണച്ച ആളാണെന്ന് അറിയപ്പെടുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലമാണ് കുങ്കുരി. കുങ്കുരി കത്തീഡ്രൽ, പ്രദേശവാസികളുടെ അഭിപ്രായത്തിൽ മതപരിവർത്തനത്തിന്റെ കേന്ദ്രമായിരുന്നു. പ്രദേശത്തെ ക്രിസ്ത്യൻ മത പരിവർത്തന പ്രവർത്തനങ്ങൾക്കെതിരെ ആർഎസ്എസിന്റെയും ബനവാസി കല്യാൺ ആശ്രമത്തിന്റെയും (ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് വിഭാഗം), ഗായത്രി പരിവാർ, ധർമ ജാഗരൺ മഞ്ച (‘ഘർ വാപ്സി’ക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ) എന്നിവരുടെ ശക്തമായ പിന്തുണയോടെ സായി പ്രവർത്തിച്ചത്.

B4 Admin

Recent Posts

ലഡാക്ക് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ്: 100 സീറ്റുകളിലേക്ക് 541 സ്ഥാനാർഥികൾ, സ്വതന്ത്രർ 276

ലഡാക്കിലെ എട്ട് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിലേക്ക് 541 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിസംബർ…

58 minutes ago

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് വിപുലമായ സുരക്ഷാ ഒരുക്കങ്ങൾ: ഭക്തജനങ്ങൾക്ക് പൂർണ്ണ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ കളക്ടറേറ്റിൽ ഉന്നതതല അവലോകനയോഗം!

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…

13 hours ago

ആഗോള രാഷ്ട്രീയ വേദികളിൽ ഭാരതത്തിന്റെ മാതൃകാപരമായ കരുത്ത് അംഗീകരിക്കപ്പെടുന്നു: ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്!

ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…

14 hours ago

അയ്യപ്പസന്നിധിയിൽ ഇനി തനത് കേരളീയ സദ്യ: പുലാവും ഉപ്പുമാവും മാറ്റി സമ്പൂർണ്ണ സദ്യ വിളമ്പി തിരുവിതാംകൂർ ദേവസ്വം ബോർഡ്!

മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…

14 hours ago

ബംഗ്ലാദേശ് രാഷ്ട്രീയ സംഘർഷം ലണ്ടൻ തെരുവുകളിലേക്ക്: അവാമി ലീഗ് പ്രതിഷേധത്തെ തുടർന്ന് എൻസിപി നേതാവ് നഹിദ് ഇസ്ലാം പിൻവാതിലിലൂടെ രക്ഷപ്പെട്ടു!

ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…

18 hours ago

കളിക്കളത്തിൽ നിന്ന് ടീം മാനേജ്‌മെന്റിലേക്ക്: ചെന്നൈ സൂപ്പർ കിങ്‌സിൽ പുതിയ ദൗത്യവുമായി എം.എസ് ധോണി

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…

18 hours ago