പാര്‍ട്ട്‌ടൈം ബിസിനസ് എങ്ങിനെ ഫുള്‍ടൈം സംരംഭമാക്കാം;സിജേഷിന്റെ ‘ഉമിക്കരി’ ബിസിനസ്


കോടികളും ലക്ഷങ്ങളും ഉണ്ടായാല്‍ മാത്രമാണ് ഒരു ബിസിനസ് കെട്ടിപ്പടുക്കാനാകൂവെന്നാണ് പലരുടെയും ധാരണ. എന്നാല്‍ കാര്യങ്ങള്‍ അങ്ങിനെയല്ല. ഒരു സംരംഭത്തിന് ആവശ്യം വേണ്ടത് എപ്പോഴും ഉപഭോക്താക്കളാണ്. അവസരവും ആവശ്യകതയും ഒരുപോലെ തിരിച്ചറിഞ്ഞ് ആരംഭിച്ച ചെറുകിട ബിസിനസുകള്‍ എപ്പോഴും ആല്‍മരം പോലെ പടര്‍ന്നുപന്തലിക്കുന്നതാണ് സംരംഭകചരിത്രം. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഒരു യുവാവ് ഈവിധമാണ് തന്റെ ബ ിസിനസ് ജീവിതം കെട്ടിപ്പടുത്തത്. കണ്ണൂരുകാരനായ സിജേഷ് തന്റെ പ്രവാസ ജീവിത അവസാനിപ്പിച്ച് നാട്ടിലെത്തിയത് എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന ചിന്തയിലാണ്.

എന്നാല്‍ എന്തുതുടങ്ങുമെന്നതിനെ കുറിച്ച് ഒരു ധാരണയുമുണ്ടായില്ല. ഒരുദിവസം രാവിലെ പതിവ് പോലെ ബ്രഷ് ചെയ്യാനായി പേസ്റ്റിന് പകരം വീട്ടുകാരോട് ഉമിക്കരി ആവശ്യപ്പെട്ടു സിജേഷ്. അപ്പോഴാണ് പഴയപ്പോലെ നാട്ടിലെങ്ങും ഉമിക്കരി കിട്ടാനില്ലെന്ന് മനസിലായത്. ആവശ്യക്കാരുണ്ടായിട്ടും തനി നാടന്‍ ടൂത്ത് ക്ലീനറായ ഉമിക്കരി എന്തുകൊണ്ട് വിപണിയില്‍ പോലും കിട്ടുന്നില്ലെന്നായി പിന്നീട് ആലോചന. അപ്പോഴാണ് എന്തുകൊണ്ട് ഉമിക്കരി തന്നെ കച്ചവടം ചെയ്തുകൂടാ എന്ന് സിജേഷിന് തോന്നിയത്.

നല്ല ഉപ്പും കുരുമുളകും ഒക്കെ ചേര്‍ത്ത് ഉമിക്കരി സാമ്പിള്‍ ഡോസ് ഉണ്ടാക്കി. വിചാരിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ഉല്‍പ്പന്നത്തിന് സ്വന്തം വീട്ടുകാരില്‍ നിന്നും ലഭിച്ചത്. ബിസിനസ്സാക്കിയാല്‍ വിജയിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നുവെങ്കിലും മുമ്പോട്ട് പോകാന്‍ തന്നെയായി തീരുമാനം. സംരംഭങ്ങള്‍ക്ക് വേണ്ട സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കുന്ന കണ്ണൂരിലെ സംരംഭകരുടെ ‘പോസ്റ്റീവ് കമ്മ്യൂണ്‍’വാട്സ്ആപ് കൂട്ടായ്മയില്‍ സിജേഷ് കാര്യം അവതരിപ്പിച്ചു.

സാമ്പത്തിക,സാങ്കേതിക കാര്യങ്ങളെ കുറിച്ച് പോസിറ്റീവ് കമ്മ്യൂണ്‍ കൂട്ടായ്മ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അദേഹത്തിന് തുണയായി. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും എട്ടുലക്ഷം രൂപ വായ്പയുമെടുത്ത് ബിസിനസ് ആരംഭിച്ചു. സിജേഷിനൊപ്പം സഹോദരന്‍ ധനേഷും ഭാഗമായതോടെ ബിസിനസ് എളുപ്പത്തില്‍ വളര്‍ന്നു. എട്ടു ജോലിക്കാരാണ് തുടക്കത്തില്‍ ശാന്തീസിലുണ്ടായിരുന്നത്.പാര്‍ട് ടൈം ആയിതുടങ്ങിയ ബിസിനസ് ഇന്ന് ഒരു ഫുള്‍ടൈം സംരംഭമാണ്.ദന്തസംരംക്ഷണത്തിന് ഒരു പ്രകൃതിദത്ത പരിഹാരമെന്ന നിലയില്‍ ഉമിക്കരി ബിസിനസ് വന്‍ വളര്‍ച്ചയിലെത്തി. കണ്ണൂരില്‍ മാത്രമുണ്ടായിരുന്ന വിപണി ഇന്ന് വളര്‍ന്ന് പല ജില്ലകളിലേക്കും പടര്‍ന്നിരിക്കുകയാണ്. മികച്ച ലാഭമാണ് സിജേഷിന് ഇന്ന് മുതല്‍ക്കൂട്ട്. സംസ്ഥാനമാകമാനമുള്ള വിപണി ലക്ഷ്യമിട്ടാണ് അദേഹത്തിന്റെ പ്രവര്‍ത്തനം.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

1 hour ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

1 hour ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

2 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

2 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

3 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

3 hours ago