AJI KRISHNAN HRDS
കൊച്ചി : സ്വപ്നാ സുരേഷിന് ജോലിനല്കിയെന്ന കാരണത്താൽ വാർത്തകളിൽ ഇടംപിടിച്ച എൻ ജി ഒഎച്ച്.ആര്‍.ഡി.എസ് ൻറെ ജാമ്യാപേക്ഷ തള്ളി. ആദിവാസി ഭൂമി കയ്യേറിയെന്ന കേസിലാണ് അജി കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാളെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡി.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അവർ ജോലിചെയ്യുന്ന എച്ച്.ആര്‍.ഡി.എസ്സിനെ സർക്കാർ വേട്ടയാടുകയാണെന്നും ജീവനക്കാരെയടക്കം അനാവശ്യമായി ചോദ്യം ചെയ്യുന്നുവെന്നും കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ കോ ഓർഡിനേറ്റർ ജോയ് മാത്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ വേട്ടയാടൽ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും, സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും HRDS പ്രഖ്യാപിക്കുകയും സ്വപ്‌നയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ആദിവാസി ഭൂമി കയ്യേറിയെന്ന കേസിൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് അജി കൃഷ്ണൻ വിദേശത്ത്നിന്ന് തിരിച്ചെത്തിയത്. മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു. ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വപ്‌നാ സുരേഷിന് ജോലിനല്കിയെന്ന കാരണത്താലും സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ നീങ്ങുന്ന സ്വപ്നക്ക് പിന്തുണ നൽകുന്നു എന്ന കാരണത്താലും രാഷ്ട്രീയപ്രേരിതമായി നടത്തുന്ന വേട്ടയാടലാണിതെന്ന് HRDS ആരോപിക്കുന്നത്. ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടി.
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…