പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം ഈ മാസം 21നു തന്നെ തീയറ്ററുകളിലെത്തും.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിൽ ഹൃദയം റിലീസ് മാറ്റിവച്ചു എന്ന റിപ്പോർട്ടുകൾ തള്ളി സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്
ഒമിക്രോണ്‍ ഭീഷണിയില്‍ ലോക്ക്ഡൗൺ, ഞായറാഴ്ച കർഫ്യൂ, രാത്രി കർഫ്യൂ എന്നിവയൊന്നും വരാതിരുന്നാൽ 21നു തന്നെ ഹൃദയം റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ അറിയിച്ചു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിനീത് ശ്രീനിവാസൻ്റെ വിശദീകരണം.
അതേസമയം ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ജേക്കബിൻ്റെ സ്വർഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.
പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൽ വിശ്വജിത്ത് ആണ് ക്യാമറ. ഹിഷാം അബ്ദുൽ വഹാബ് പാട്ടുകളൊരുക്കും. ഹിഷാമിൻ്റെ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജൻ അബ്രഹാം എഡിറ്റ്. മെറിലാൻഡ് സിനിമാസ്, ബിഗ് ബാങ് എൻ്റർടെയിന്മെൻ്റ്സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സിതാര സുരേഷ്, കോ-പ്രൊഡ്യൂസര്‍ -നോബിള്‍ ബാബു തോമസ്, എഡിറ്റര്‍ – രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനര്‍ – ദിവ്യ ജോര്‍ജ്, വിതരണം -മെറിലാന്റ് സിനിമാസ്. പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…