പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
പ്രണയവും കോളജ് കാലഘട്ടങ്ങളുമൊക്കെയായി പ്രേക്ഷകർക്ക് ആസ്വദിച്ച് കാണാൻ കഴിയുന്ന അടിപൊളി കളർഫുൾ എന്റർടെയ്നറാകും ഈ ചിത്രമെന്ന് ട്രെയിലർ കാണുമ്പോൾ പ്രേക്ഷകർക്ക് മനസിലാകും. ചിത്രം ജനുവരി 21ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ജേക്കബിൻ്റെ സ്വർഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൽ വിശ്വജിത്ത് ആണ് ക്യാമറ. ഹിഷാം അബ്ദുൽ വഹാബ് പാട്ടുകളൊരുക്കും. ഹിഷാമിൻ്റെ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജൻ അബ്രഹാം എഡിറ്റ്. മെറിലാൻഡ് സിനിമാസ്, ബിഗ് ബാങ് എൻ്റർടെയിന്മെൻ്റ്സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സിതാര സുരേഷ്, കോ-പ്രൊഡ്യൂസര്‍ -നോബിള്‍ ബാബു തോമസ്, എഡിറ്റര്‍ – രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനര്‍ – ദിവ്യ ജോര്‍ജ്, വിതരണം -മെറിലാന്റ് സിനിമാസ്. പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…