Featured

പിണറായിസം അവസാനിച്ചു ,മൗനം വെടിയാതെ സിപിഎം|VEENA VIJYAN

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബെംഗളൂരുവിലെ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ അടിമുടി ദുരൂഹമാണെന്ന് കർണാടക രജിസ്ട്രാർ ഓഫ് കമ്പനീസ്റിപ്പോർട്ട് പുറത്ത് വന്നതോടെ അടിമുടി പെട്ടിരിക്കുന്നത് യഥാർത്ഥത്തിൽ പിണറായി വിജയനാണ് , മുഖ്യമന്ത്രിയുടെ സ്വന്തം മകളുടെ കള്ളത്തരങ്ങൾ തന്നെ ഇങ്ങനെ പൊങ്ങി വരുമ്പോൾ മൗനമല്ലാതെ പിണറായിക്കും സിപിമ്മിനും വേറെ വഴിയില്ല.

കമ്പനിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളിലും ദുരൂഹതയാണ് പുറത്ത് വന്നിരിക്കുന്നത് . സിഎംആർഎല്ലിൽ നിന്നു പണം കൈപ്പറ്റിയതു സംബന്ധിച്ച് കൃത്യമായ രേഖ കമ്പനി ഹാജരാക്കിയിട്ടില്ല. പിഴയും തടവും ലഭിക്കാവുന്ന ഗുരുതര വകുപ്പുകൾ പ്രകാരം എക്‌സാലോജിക്കിനെതിരേ നടപടിയെടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ. എക്‌സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സിബിഐയോ ഇ ഡിയോ അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

തുക വാങ്ങിയത് എന്തിനെന്നു തെളിയിക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണ്, അതിൽ കമ്പനി പരാജയപ്പെട്ടു. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്നു മാത്രമാണ് എക്‌സാലോജിക് പറയുന്നത്. ഇരുകമ്പനികളും തമ്മിലുള്ള കരാർപത്രം പോലും ഹാജരാക്കാൻ എക്സാലോജിക്കിനായിട്ടില്ല. കമ്പനീസ് ആക്ട് 2013ന്റെ വകുപ്പ് 447, 488 പ്രകാരം എക്സാലോജിക്കിന്റെ പേരിൽ നടപടിയാകാം. ദുരൂഹത നീക്കാൻ ഇരുകമ്പനികളുടെയും അക്കൗണ്ടുകൾ പരിശോധിക്കണം. സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ. ഇടപാടുകൾ നടത്തുമ്പോൾ കമ്പനിയുടെ ബോർഡിനെ അറിയിക്കണം. എക്സാലോജിക്കുമായുള്ള കരാറിനെപ്പറ്റി ബോർഡിനെ അറിയിച്ചിരുന്നില്ല. കമ്പനീസ് ആക്ട് 188-ാം വകുപ്പ് ലംഘനമാണിത്.

ആർഒസിയുടെ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേടു കണ്ടതിനാലാണ് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ട് ശരിവയ്‌ക്കുന്നതാണ് ആർഒസി റിപ്പോർട്ടും.വീണയുടെ കമ്പനി കൈപ്പറ്റിയ തുകയെക്കുറിച്ചും മറ്റും വിശദമായി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർ ഓഫ് കമ്പനീസിന് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം നാലു മാസം അനുവദിച്ചിട്ടുണ്ട്. ക്രമക്കേടുകളെ കുറിച്ച് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം നിയോഗിച്ച മൂന്നംഗ ഉന്നതതല സംഘം പരിശോധിക്കുകയാണ്. ഈ സമിതിയും സിബിഐ, ഇ ഡി അന്വേഷണത്തിനു ശിപാർശ ചെയ്‌തേക്കാം. റിപ്പോർട്ട് പരിഗണിക്കുന്ന ഹൈക്കോടതിയും ഇത്തരം അന്വേഷണത്തിന് നിർദേശിച്ചേക്കാമെന്ന് നിയമ വിദഗ്ധർ പറയുന്നു. ഏതായാലും ഏകാധിപതി മനോഭാവത്തോടെ നടക്കുന്ന പിണറായി വിജയന് ഇതിലും വലിയ തിരിച്ചടി ഇനി കിട്ടാനില്ല

B4 Admin

Recent Posts

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

1 day ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

1 day ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

1 day ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

1 day ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

1 day ago

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം. 25 വര്‍ഷത്തെ പൊതുജീവിതം പകര്‍ത്തി ദില്ലിയില്‍ 76 ചിത്രങ്ങളുടെ ക്യാന്‍വാസ് പ്രദര്‍ശനം

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…

1 day ago