Kerala

നട തുറന്നിട്ടുള്ള ആദ്യ ശനിയാഴ്ച! സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്, ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിനായി അഞ്ച് മണിക്കൂറോളം ക്യൂ നിന്നു

പന്തളം:ശബരിമല നട തുറന്നിട്ടുള്ള ആദ്യ ശനിയാഴ്ച സന്നിധാനത്ത് വന്‍ തിരക്ക്. പുലര്‍ച്ചെ മുന്നു മുതല്‍ തുടങ്ങിയ തീര്‍ഥാടക പ്രവാഹം ഉച്ചയായിട്ടും തുടരുകയാണ്. നെയ്യഭിഷേകത്തിന് എത്തിയവര്‍ ശ്രീകോവിലിന് മുന്നില്‍ നിലയുറപ്പിച്ചതോടെ ക്യൂവില്‍ നിന്ന തീര്‍ഥാടകര്‍ പ്രതിഷേധിച്ചു. ഇന്ന് പുലര്‍ച്ചെ മുതലാണ് സന്നിധാനത്ത് തിരക്ക് കൂടിയത്. രാവിലെ ദര്‍ശനത്തിനുള്ള നിര മരക്കൂട്ടം വരെ നീണ്ടു. 5 മണിക്കൂറിലധികം ദര്‍ശനത്തിനായി കാത്തു നിന്നിരുന്നു.

പരമ്പരാഗത പാതയിലൂടെ സന്നിധാനത്തേക്ക് വന്നവരാണ് ഏറ്റവും അധികം ബുദ്ധിമുട്ടിയത്. പമ്പയില്‍ നിന്ന് സന്നിദാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്കും നിയന്തണം ഏര്‍പ്പെടുത്തി.മണിക്കൂറില്‍ 2400 പേരാണ് പതിനെട്ടാം പടി ചവിട്ടുന്നത്.12 മണി വരെ 30888 പേര്‍ ദര്‍ശനം നടത്തി. 75000 അധികം തീര്‍ത്ഥാടകര്‍ ഇന്ന് ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മഴ പൂര്‍ണമായും മാറിയതോടെയാണ് തീര്‍ഥാടക പ്രവാഹം ഉണ്ടായത്.

admin

Recent Posts

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

12 mins ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

55 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

1 hour ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

1 hour ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

2 hours ago