pakistan-diphteria
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കുട്ടികൾക്കിടയിൽ മാരക പകർച്ചവ്യാധിയായ ഡിഫ്തീരിയ പടർന്ന് പിടിക്കുന്നു. രോഗം ബാധിച്ച് രാജ്യത്താകമാനം 39 കുട്ടികൾ ഇതുവരെ മരണപ്പെട്ടുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലൂടെ വേദനാജനകമായ മരണത്തിലേക്ക് നയിക്കുന്ന ഈ രോഗത്തിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ മരുന്നിന് പാകിസ്ഥാനിൽ കടുത്ത ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മരുന്നിനായി വിവിധ ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കുകയാണ് പാക് സർക്കാർ.
പാകിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്ന് ആവശ്യമായ ആന്റി ഡിഫ്തീരിയ സിറം എത്തിക്കാൻ ലോകാരോഗ്യ സംഘടനയും യുനിസെഫും അടിയന്തിര യോഗം ചേർന്നു. വാക്സിനേഷനിലൂടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഉന്മൂലനം ചെയ്യപ്പെട്ട രോഗമാണ് തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്തീരിയ.
പെന്റാവാലന്റ് വാക്സിന്റെ അഭാവമാണ് പാകിസ്ഥാനിൽ രോഗം പൊട്ടിപ്പുറപ്പെടാനുള്ള കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സമാനമായ രീതിയിൽ ടെറ്റനസ്, വില്ലൻ ചുമ, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗങ്ങളും രാജ്യത്ത് ഏത് നിമിഷവും പടർന്ന് പിടിച്ചേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…