Kerala

മലമ്പുഴയിൽ ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്ന കേന്ദ്രത്തിൽ വൻ തീപ്പിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടർന്ന് ഫയർഫോഴ്‌സ്

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. തീപ്പിടിത്തത്തിൽ പ്ലാന്റിലെ ഒരു സ്റ്റോർ പൂർണമായി കത്തിനശിച്ചു.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്ന പ്ലാന്റാണ് ഇത്. മലമ്പുഴ അണക്കെട്ടിന് എതിർ വശത്തായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

സംഭവത്തിൽ സമീപത്തെ വനത്തിൽ നിന്നാണ് പ്ലാന്റിലേയ്ക്ക് തീപിടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

എന്നാൽ തീപിടിക്കുമ്പോൾ സ്റ്റോറിൽ ജീവനക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇവർ വിവരമറിയിച്ച് ആദ്യം കൊല്ലങ്കോട്ട് നിന്നും പിന്നീട് പാലക്കാട്, ചിറ്റൂർ, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നും ഫയർ എഞ്ചിനുകൾ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.ഇപ്പോഴും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ് ഫയർഫോഴ്‌സ്.

അതേസമയം പ്രദേശത്തെ ജലക്ഷാമം തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

9 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

10 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

11 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

11 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

11 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

12 hours ago