ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ രാസവസ്തുക്കളുടെ സംഭരണശാലയിലുണ്ടായ തീപിടുത്തത്തില്‍ 56 പേര് വെന്തുമരിച്ചു. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി 10.40നാണ് തീപിടിമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികായാണ്.
45 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ധാക്കയിലെ ചൗക്ക്ബസാറിലുള്ള കെമിക്കല്‍ ഗോഡൗണാണ് തീപിടിച്ചത്. തീ വളരെ വേഗം സമീപത്തെ കെട്ടിടങ്ങളിലേക്കും പടര്‍ന്നു. വലിയ സ്ഫോടന ശബ്ദത്തോടെ തീപിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഗോഡൗണിന് സമീപത്തുള്ള ഒരു കെട്ടിട്ടത്തില്‍ വിവാഹ പാര്‍ട്ടി നടന്നിരുന്നു. ഇവിടെ പാര്‍ട്ടിക്ക് എത്തിയവര്‍ക്കും തീപിടിത്തത്തില്‍ പൊള്ളലേറ്റു. തീപിടിത്തത്തെ തുടര്‍ന്നു ഗതാഗത കുരുക്ക് ഉണ്ടായതിനാല്‍ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു. 200 അഗ്നിശമനസേന ഉദ്യോഗസ്ഥരാണ് തീയണയ്ക്കാന്‍ ശ്രമം നടത്തുന്നത്. രണ്ട് കാറുകളും പത്ത് സൈക്കിള്‍ റിക്ഷകളും പൂര്‍ണമായും കത്തിനശിച്ചു.
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…