Saturday, April 27, 2024
spot_img

ബംഗ്ലാദേശില്‍ വന്‍ തീപിടുത്തം; രാസവസ്തുക്കളുടെ സംഭരണശാലയിലേക്ക് തീ പടര്‍ന്നു, 56 പേർ വെന്തുമരിച്ചു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ധാ​ക്ക​യി​ല്‍ രാസവസ്തുക്കളുടെ സംഭരണശാലയി​ലു​ണ്ടാ​യ തീ​പിടുത്ത​ത്തി​ല്‍ 56 പേ​ര്‍ വെ​ന്തു​മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ബു​ധ​നാ​ഴ്ച രാ​ത്രി 10.40നാ​ണ് തീ​പി​ടി​മു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ച്ചു​വ​രി​കാ​യാ​ണ്.

45 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ധാ​ക്ക​യി​ലെ ചൗ​ക്ക്ബ​സാ​റി​ലു​ള്ള കെ​മി​ക്ക​ല്‍ ഗോ​ഡൗ​ണാ​ണ് തീ​പി​ടി​ച്ച​ത്. തീ ​വ​ള​രെ വേ​ഗം സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും പ​ട​ര്‍​ന്നു. വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃക്​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

ഗോ​ഡൗ​ണിന് സ​മീ​പ​ത്തു​ള്ള ഒ​രു കെ​ട്ടി​ട്ട​ത്തി​ല്‍ വി​വാ​ഹ പാ​ര്‍​ട്ടി ന​ട​ന്നി​രു​ന്നു. ഇ​വി​ടെ പാ​ര്‍​ട്ടി​ക്ക് എ​ത്തി​യ​വ​ര്‍​ക്കും തീ​പി​ടി​ത്ത​ത്തി​ല്‍ പൊ​ള്ള​ലേ​റ്റു. തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു ഗ​താ​ഗ​ത കു​രു​ക്ക് ഉ​ണ്ടാ​യ​തി​നാ​ല്‍ ആ​ളു​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പറഞ്ഞു. 200 അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തീ​യ​ണ​യ്ക്കാ​ന്‍ ശ്രമം നടത്തുന്നത്. ര​ണ്ട് കാ​റു​ക​ളും പ​ത്ത് സൈ​ക്കി​ള്‍ റി​ക്ഷക​ളും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

Related Articles

Latest Articles