കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ സ്ത്രീധനത്തെ ചൊല്ലി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ഡിജിപിക്ക് കത്ത് നല്‍കി.
യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചതിനുമാണ് ഭര്‍ത്താവ് ചന്തുലാലിനും ഇയാളുടെ അമ്മ ഗീതാ ലാലിനുമെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ അറസ്റ്റിലായ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ അമ്മ ഗീതലാലും ഇപ്പോള്‍ റിമാന്‍ഡിലാണ്.
2013 ലായിരുന്നു തുഷാരയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വര്‍ഷം ഇത്രയുമായിട്ടും മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാരയും ഭര്‍ത്താവും വീട്ടില്‍ വന്നിട്ടുള്ളത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നഗരസഭയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ താലിമാല മാറിയതായി ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു. തിരക്കിയപ്പോള്‍ വീട്ടുകാര്‍ നല്‍കിയ 20 പവന്‍ സ്വര്‍ണവും കടം വീട്ടാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ എടുത്ത ശേഷം അതേപോലുള്ള മുക്കുപണ്ടം തുഷാരയ്ക്ക് നല്‍കി. വിവാഹത്തിന്റെ കടങ്ങള്‍ മൂലമാണെന്നുള്ളത് കൊണ്ട് തുഷാരയുടെ വീട്ടുകാര്‍ അതത്ര കാര്യമായി അന്വേഷിച്ചില്ല.
സ്ത്രീധനമായി നല്‍കാമെന്ന് പറഞ്ഞിരുന്ന തുക അടുത്തയാഴ്ച ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ എത്തിക്കാനിരിക്കെയാണ് തുഷാര മരിച്ചത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…