പനാജി: ഹിന്ദുക്കളെ പ്രേരിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ചപാസ്റ്ററും ഭാര്യയും അറസ്റ്റിൽ. സാലിഗാവോ സ്വദേശികളായ ഡൊമിനിക് ഡിസൂസ ഭാര്യ ജോവാൻ എന്നിവരാണ് പണം വാഗ്ദാനം ചെയ്തും, രോഗാശാന്തിയുടെ പേരിലും ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചത്. ഇവരെക്കുറിച്ച് പ്രദേശവാസികളിൽ നിന്നും നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ രാത്രിയോടെയാണ് ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ എത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ രണ്ട് എഫ്‌ഐആറുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മതം മാറുന്നവർക്ക് പണം വാഗ്ദാനം ചെയ്തു, രോഗശാന്തിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ചുമായിരുന്നു ഇവരുടെ മതപരിവർത്തന ശ്രമം. ക്രിസ്തു മതം സ്വീകരിക്കാനാവശ്യപ്പെട്ട് പ്രദേശവാസികളിൽ ചിലരെ ഇവർ സമീപിച്ചിരുന്നു. ഇവരാണ് പോലീസിൽ പരാതി നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…