Sports

“ഗോൾ നേട്ടത്തിൽ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്നിലാക്കാൻ തനിക്കാവും” – ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി

മുംബൈ : ഗോൾ നേട്ടത്തിൽ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്നിലാക്കാൻ തനിക്കാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. നിലവിൽ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ ഇരുവരുടെയും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഛേത്രി. 93 ഗോളുകളാണ് ഇപ്പോൾ 38 വയസുള്ള ഛേത്രി രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത്.

‘‘രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമ്പോൾ, വേണമെങ്കിൽ റൊണാൾ‍ഡോയേയും മെസ്സിയെയും പിന്നിലാക്കാന്‍ എനിക്കു സാധിക്കും. ഞാനിപ്പോൾ രാജ്യത്തിനായി നല്ല രീതിയിൽ തന്നെ കളിക്കുന്നുണ്ട്. അതു സാധിക്കാത്ത സമയത്തു ഞാൻ ഫുട്ബോൾ അവസാനിപ്പിക്കും. എന്നാൽ അത് എന്നു സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. സാഫ് കപ്പിലെ വിജയം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ലെബനൻ, കുവൈത്ത് പോലുള്ള ശക്തരായ ടീമുകളുണ്ടായിരുന്നിട്ടും നമ്മൾ ജയിച്ചു.’’– സുനിൽ ഛേത്രി പറഞ്ഞു.

സാഫ് കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ മൂന്നു തവണയാണ് ഛേത്രി വല കുലുക്കിയത്. നേപ്പാളിനെതിരെയും ഗ്രൂപ്പ് സ്റ്റേജ് പോരാട്ടത്തിൽ കുവൈത്തിനെതിരെയും അദ്ദേഹം സ്‌കോർ ചെയ്തു. ഫിഫ റാങ്കിങ്ങിൽ ഏറെക്കാലത്തിനു ശേഷം ആദ്യ 100 ൽ എത്താനും താരത്തിന്റെ നായക പാടവത്തിൽ ഇന്ത്യയ്ക്കു സാധിച്ചു

Anandhu Ajitha

Recent Posts

ഇപ്പൊ ശര്യാക്കി തരാം ! ഞാനൊന്ന് ടൂർ പോയി വന്നോട്ടെ

മാർച്ച്‌ 24 ന് എല്ലാ റോഡിന്റെയും പണി തീരും ; ഏത് വർഷത്തെ മാർച്ച്‌ 24 ആണ് മേയറെ പറഞ്ഞത്…

4 mins ago

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതി ! മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളും ; സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും…

34 mins ago

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു ; സംസ്കാരം നാളെ

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…

2 hours ago

തെരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ ബിജെപി മാറ്റി കളഞ്ഞു

പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ

2 hours ago

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

2 hours ago