'I have been hearing good and bad for two days, and I feel no trouble; It will not come close to the embarrassment and humiliation I have suffered from the Congress Party'; Padmaja Venugopal reacts to cyber attacks
തിരുവനന്തപുരം: കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ച് ബിജെപിയിലെത്തിയതിനെ തുടർന്ന് ഉയരുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി പദ്മജ വേണുഗോപാല്‍. രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല, കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല എന്ന് പദ്മജ വേണുഗോപാല്‍ പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
നമസ്‌കാരം. ഞാന്‍ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസ്സവും പറഞ്ഞോണ്ട് ഇരിക്കേണ്ട .അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ വിചാരിക്കും അപ്പോള്‍ അതി വല്ല കാര്യവുമുണ്ടോ എന്ന് ?ഞാന്‍ ഒരു കഴിവുമില്ലാത്ത ആളാണ് എന്ന് സമ്മതിക്കുന്നു .അപ്പോള്‍ പിന്നെ കുഴപ്പമില്ല അല്ലെ?
എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വളരെ വ്യക്തമായി തന്നെ താന്‍ എന്ത് കൊണ്ട് ബിജെപിയില്‍ ചേര്‍ന്നു എന്ന് പദ്മജ വ്യക്തമായിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…