ദില്ലി : പ്രകൃതിയുമായി ഇണങ്ങി ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഡിസ്‌കവറി ചാനല്‍ പരിപാടിയിലൂടെ തനിക്ക് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനലിന്‍റെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡി’ല്‍ പങ്കെടുത്തതിനുശേഷമുള്ള പ്രതികരണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
പര്‍വതങ്ങളും വനങ്ങളുമടങ്ങുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിച്ചതിന്‍റെ അനുഭവമാണ് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് പ്രചോദനമായത്. വര്‍ഷങ്ങളോളം പര്‍വ്വതങ്ങളും വനങ്ങളുമടങ്ങുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിച്ചത് തന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.
രാഷ്ട്രീയത്തിന് അപ്പുറമുള്ള ജീവിതം ചിത്രീകരിക്കുന്ന, പ്രകൃതിയെ ആവിഷ്‌കരിക്കുന്ന ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതുകൊണ്ടുതന്നെ താന്‍ സമ്മതിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. പ്രകൃതിയെ അതിന്‍റെ സംശുദ്ധിയോടെ അറിയാന്‍ ത്വരയുമുള്ള അവതാരകന്‍ ബിയറിനൊപ്പം ഒരിക്കല്‍ക്കൂടി കാട്ടില്‍ സമയം ചെലവഴിക്കാന്‍ സാധിച്ചത് വലിയ അനുഭവമായിരുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാന്‍ വേഴ്‌സസ് വൈല്‍ഡ് അവതാരകന്‍ ബിയര്‍ ഗ്രിയില്‍സാണ് മോദിക്കൊപ്പമുള്ള പുതിയ എപ്പിസോഡിനെക്കുറിച്ചുള്ള വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒപ്പം ഈ എപ്പിസോഡിന്‍റെ ട്രെയിലറും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ബിയര്‍ ഗ്രിയില്‍സിനൊപ്പം വനാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന മോദിയുടെ നാല്‍പ്പത്തഞ്ചു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്രെയിലറില്‍ ഉള്ളത്. ഓഗസ്റ്റ് 12ന് രാത്രി ഒന്‍പതുമണിക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെട്ട എപ്പിസോഡ് ഡിസ്‌കവറി ചാനല്‍ സംപ്രേഷണം ചെയ്യുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…