PM Modi In Kashmir
ദില്ലി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi). ഭാരത മാതാവിന്റെ സുരക്ഷാ കവചമാണ് ഇന്ത്യൻ സൈനികരെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാനും ആഘോഷങ്ങളിൽ സന്തോഷിക്കാനും സാധിക്കുന്നത് സൈനികർ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ നൗഷേരിയിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിലെത്തിയത്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടല്ല, കുടുംബാംഗമായിട്ടാണ് താൻ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും താൻ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ഇത്തവണ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ അനുഗ്രവുമായാണ് താൻ എത്തിയത്. രാജ്യം സൈനികരെ ഓർത്ത് ഓരോ നിമിഷും അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സുരക്ഷാ സേനയ്‌ക്ക് വേണ്ടി ഉപകരണങ്ങൾ ശേഖരിക്കാൻ വർഷങ്ങളോളം പ്രവർത്തിക്കേണ്ടിവന്നിരുന്നു. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുക എന്നത് മാത്രമാണ് ഇത്തരം പുരാതന രീതികളെ മറികടക്കാനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം നമ്മുടെ പെൺകുട്ടികളും സേനയുടെ ഭാഗമാകുന്നു എന്നത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം രാവിലെ 10.30 ഓടെ കശ്മീരിൽ എത്തിയ മോദി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. സുരക്ഷാ സന്നാഹങ്ങൾ ഒന്നും തന്നെയില്ലാതെയാണ് നരേന്ദ്ര മോദി കശ്മീരിലെത്തിയത്. 2014 ൽ അധികാരത്തിലേറിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിന് നരേന്ദ്ര മോദി അപ്രതീക്ഷിതമായാണ് സിയാച്ചിനിൽ എത്തിയത്. അവിടെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. തുടർന്നുള്ള എല്ലാ വർഷവും ദീപാവലി ആഘോഷിക്കാൻ മോദി അതിർത്തിയിലേക്ക് പോകുക പതിവാണ്.
സൈനികരോടൊപ്പം ചിലവഴിക്കുമ്പോൾ കുടുംബത്തോടൊപ്പമെന്ന അനുഭൂതിയാണ് ലഭിക്കുകയെന്നും കുടുംബത്തോടൊപ്പം ദീപാവലിയാഘോഷിക്കാനാണ് താനെത്തിയിരിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. കശ്മീരിൽ പാക് ഭീകരാക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും അവിടുത്തെ ജനങ്ങൾക്കും ധൈര്യം പകരാൻ വേണ്ടി കൂടിയാണ് മോദി എത്തുന്നത്.
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…