India

തിയേറ്ററുകള്‍ ഇളക്കിമറിച്ച് ”അണ്ണാത്തെ”; സ്റ്റൈൽമന്നന്റെ തകർപ്പൻ പ്രകടനമെന്ന് ആരാധകർ

ചെന്നൈ: തിയേറ്ററുകള്‍ ഇളക്കിമറിച്ച് അണ്ണാത്തെ (Annaatthe). ശിവ സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘അണ്ണാത്തെ’ ഈ വർഷം തമിഴ് സിനിമാ ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ്. ദീപാവലി ദിനത്തിൽ ചിത്രം ബ്രഹ്മാണ്ഡ റിലീസ് ചെയ്തതോടെ രജനീ ആരാധകർ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുകയാണ്. അഞ്ച് മണിക്ക് പ്രദർശിപ്പിച്ച ആദ്യ ഷോയ്‌ക്ക് ടിക്കറ്റെടുക്കാൻ അതിരാവിലെ തന്നെ ആളുകൾ തിയേറ്ററിന് മുന്നിൽ തടിച്ച് കൂടി.

Rajinikanth’s ‘Annaatthe’ to Get 1,100-Screen International Release

തമിഴ്‌നാട്ടിൽ മാത്രം 1500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പൂമാലകളും ബാനറുകളും കെട്ടിയാണ് രജനീ ആരാധകർ സൂപ്പർസ്റ്റാർ ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിന്റെ സംഗീതം ഡി. ഇമ്മാനാണ് നിർവ്വഹിച്ചിരിക്കുന്നത്. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി, ഗോർജ് മരിയൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. വിദേശത്ത് 1100 സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്ന ‘അണ്ണാത്തെ’ ഇത്രയധികം വിദേശ സ്‌ക്രീനിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമാകും.

രജനീകാന്തിന്റെ അണ്ണാത്തെ ടീ ഷർട്ടുകളും ഇതിനോടകം തന്നെ വിപണിയിലെത്തിക്കഴിഞ്ഞു. ഔദ്യോഗിക അവധി ദിവസത്തിലും ഫസ്റ്റ്‌ഡേ ഫസ്റ്റ് ഷോ കാണാൻ തിരക്ക് ഏറെയാണ്. സിനിമ കണ്ടുവരുന്ന ആളുകളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കോവിഡ് അടച്ചിടലിന് ശേഷം അടുത്തിടെയാണ് തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ പൂർണമായും ആളുകളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചത്. ഇതിന് ശേഷം പുറത്തിറക്കുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് അണ്ണാത്തെ.

അതേസമയം ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ചികിത്സയിലായിരുന്ന രജനീകാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. തലവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 28നാണ് രജനീകാന്തിനെ ആശുപത്രിയിൽ എത്തിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചാണ് തിയറ്ററുകൾ തുറന്നത്. കൂടുതൽ ചിത്രങ്ങൾ ദീപാവലി പ്രമാണിച്ച് എത്തുന്നതോടെ തിയറ്ററുകൾ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രലോകം.
വിശാൽ നായകനായ “എനിമി”യും തിയറ്ററുകളിൽ എത്തുന്നുണ്ട്. ഇതിനു പുറമേ ഹിന്ദി താരം അക്ഷയ് കുമാറിന്റെ സൂര്യവന്‍ശിയും ദീപാവലിയോടനുബന്ധിച്ച് വരും ദിവസങ്ങളിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

5 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

5 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

8 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

11 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

16 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

18 hours ago