കൊച്ചി: പിറന്നാൾ ആഘോഷത്തിന് വാങ്ങിയ ബലൂണിൽ “ഐ ലവ് യു പാകിസ്ഥാൻ” എന്ന എഴുത്തും പതാകയും കണ്ടതായി ഏരൂർ സ്വദേശിയുടെ പരാതി. മകന്റെ പിറന്നാളാഘോഷത്തിന് വാങ്ങിയ ബലൂണിലാണ് പാകിസ്ഥാൻ പതാകയും എഴുത്തും കണ്ടതായി പരാതിക്കാരൻ പറയുന്നത്. യുവാവിന്റെ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ചയാണ് കാസർകോട് സ്വദേശിയുടെ കടയിൽ നിന്ന് യുവാവ് ബലൂണുകൾ വാങ്ങിയത്. പിറന്നാൾ ആഘോഷത്തിനായി ബലൂണുകൾ വീർപ്പിച്ചപ്പോഴാണ് വെളുത്ത ബലൂണിൽ പതാകയും എഴുത്തും കാണുന്നത്. ഉടൻ തന്നെ യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കടയിലെത്തി ബലൂണുകളെല്ലാം കസ്റ്റഡിയിലെടുക്കുകയും കട പൂട്ടിക്കുകയും ചെയ്തു.
എന്നാൽ കടയുടമയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്നാണ് കടയുടമ മൊഴി നൽകിയത്. ബലൂൺ പാക്കറ്റിൽ നിർമ്മാതാവിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…