India

ഇന്ത്യയിൽ നിന്ന് ഭർത്താവിനെ വേണം ! ഷോപ്പിങ് മാളിൽ ക്യൂആര്‍ കോഡുമായി റഷ്യന്‍ യുവതി

ഇന്ത്യയിൽ നിന്ന് ഭർത്താവിനെ വേണമെന്ന റഷ്യൻ യുവതിയുടെ പോസ്റ്റ് വൈറലാകുന്നു. ഇന്ത്യയിലെ ഒരു ഷോപ്പിങ് മാളിന് മുന്നിൽ ക്യു ആർ കോഡുമായി നിൽക്കുന്ന റീൽ, യുവതി തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ വരനെ കണ്ടെത്താൻ സഹായിക്കൂ എന്ന കുറിപ്പോടെയാണ് യുവതിയുടെ പോസ്റ്റ്.

മോസ്കോ സ്വദേശിയായ ദിനാര എന്ന യുവതിയാണ് വ്യത്യസ്തമായ രീതിയിൽ വരനെ അന്വേഷിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ സംഗീതത്തെയും ഭക്ഷണത്തെയും ഏറെ ഇഷ്ടപ്പെടുന്ന ദിനാര, ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഈ സമയത്താണ് വരനെ അന്വേഷിക്കുന്ന വിഡിയോ എടുത്തത്. രണ്ട് മാനെക്വിനുകൾക്ക് അരികിൽ ക്യു ആർ കോഡും കൈയിൽ പിടിച്ച് നിൽക്കുന്ന വിഡിയോയിൽ ദിനാരയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് നേരിട്ട് ലിങ്ക് ചെയ്യുന്ന ക്യുആർ കോഡും കാണാം. താൽപര്യമുള്ള വ്യക്തികൾക്ക് അവരുമായി നേരിട്ട് ബന്ധപ്പെടാൻ ഇതുവഴി സാധിക്കും.

അതേസമയം, റീൽ വൈറലായതോടെ ദിനാരയുടെ ഇൻസ്റ്റഗ്രാം ഫോളോവഴ്സിന്റെ എണ്ണവും വർധിച്ചിരിക്കുകയാണ്. പലരും ദിനാരയുടെ പോസ്റ്റിന് ആശംസകൾ അറിയിച്ച് കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, മുൻപും ഇന്ത്യൻ വരനെ ആവശ്യമുണ്ടെന്ന രീതിയിലുള്ള പോസ്റ്റുകൾ ദിനാര പങ്കുവച്ചിട്ടുണ്ട്. ഒരിക്കൽ മോസ്കോയിൽ വെച്ച് ഒരു ഇന്ത്യൻ ജ്യോത്സ്യനെ പരിചയപ്പെടുകയും അദ്ദേഹം തന്റെ അടുത്ത പിറന്നാളിന് മുൻപ് ഇഷ്ടപ്പെട്ട ആളെ കണ്ടെത്തും എന്ന് പ്രവചിക്കുകയും ചെയ്തെന്ന് ദിനാര പറയുന്നു. അതിനുശേഷമാണ് ഇന്ത്യയിലേക്ക് ദിനാര യാത്ര നടത്തുന്നത്.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

17 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

17 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

20 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

23 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

1 day ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

1 day ago