ദില്ലി : സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബിജെപിയുടെ മുതിർന്ന നേതാക്കളെ കണ്ട് നരേന്ദ്ര മോദി. ഭാരത് രത്‌ന ജേതാവും ബിജെപിയുടെ സ്ഥാപക നേതാവുമായ എൽ.കെ അദ്വാനി, മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി എന്നിവരുമായാണ് നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. ഇരു നേതാക്കളിൽ നിന്നും നരേന്ദ്ര മോദി അനുഗ്രഹവും വാങ്ങി.
ഇന്ന് രാവിലെ എൻഡിഎ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എൽകെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും നരേന്ദ്ര മോദി വസതിയിൽ എത്തി കണ്ടത്. എൽകെ അദ്വാനിയുടെ വസതിയിൽ ആയിരുന്നു മോദി ആദ്യം എത്തിയത്. ഇതിന് പിന്നാലെ മുരളി മനോഹർ ജോഷിയെയും കാണുകയായിരുന്നു.
ഇന്ന് വൈകിട്ട് നരേന്ദ്ര മോഡി എൻഡിഎ നേതാക്കളുമായി രാഷ്ട്രപതി ഭവനിൽ എത്തും. സർക്കാർ രൂപീകരണത്തിന് ദ്രൗപതി മുർമു അനുവാദം നൽകിയതിന് ശേഷം എൻ ഡി എ തുടർ നീക്കങ്ങളിലേക്ക് കടക്കും. ഞായറാഴ്ചയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറുക. വൈകീട്ട് ആറ് മണിയോടെയാകും പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. ഇതിന് ശേഷം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…