Kerala

തെറ്റ് ആർക്കും പറ്റാം, ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ്: അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയാൽ അടുത്ത സിനിമ ചെയ്യുമെന്ന് ഒമർ ലുലു

നടൻ ദിലീപിന്റെ ഡെയ്റ്റ് കിട്ടിയാൽ താൻ സിനിമ ചെയ്യുമെന്ന് സംവിധായകൻ ഒമർ ലുലു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടി തന്റെ അതിജീവന യാത്രയെ കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധിപേർ നടിയ്ക്ക് അനുകൂലമായി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒമർ ലുലുവിന്റെ ഈ പ്രതികരണം.

കോടതിയിൽ നടന്ന് കൊണ്ടിരിക്കുന്ന കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹം ശിക്ഷിക്കപെടുമെന്നും, അല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാകുമെന്നും ഒമർ ലുലു വ്യക്തമാക്കുന്നു. മാത്രമല്ല തെറ്റ് ആർക്കും പറ്റാമെന്നും തെറ്റ് സംഭവിക്കാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് ഒമർലുലു പറയുന്നത്.

ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാന്‍ സിനിമ ചെയ്യും. അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും. ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് “സത്യം ജയിക്കട്ടെ’, ഒമർ ലുലു തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം നിരവധി പേരാണ് ഒമർലുലുവിന്റെ കുറിപ്പിനെ വിമർശിച്ച് എത്തിയത്. അതിന് പിന്നാലെ ഗോവിന്ദചാമിയുമായി ദിലീപിനെ ഉപമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് നിലവിൽ പ്രതിയാണെന്നും കുറ്റക്കാരൻ അല്ലെന്നും ഒമർ ലുലു ചൂണ്ടിക്കാണിക്കുന്നു. തന്റെ പോസ്റ്റിനു താഴെ കമന്റ് ആയിട്ടായിരുന്നു ഒമർ ലുലു ഇങ്ങനെ വ്യക്തമാക്കിയത്.

‘ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡന കേസിൽ ആണ്. ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ട്ടപ്പെട്ടിരുന്നു. എന്നെ സ്കൂൾ കാലഘട്ടം മുതൽ ഒരുപാട്‌ സ്വാധീനിച്ച വ്യക്തിയാണ് ദിലീപ്. പഞ്ചാബീ ഹൗസ് എന്ന സിനിമ ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ പ്രിയതാരം ആണ്.

അത്കൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്ത് കൊണ്ട്‌ പോയി വേവിക്കുക, ഇവിടെ വേണ്ടാ. കേസ് വിധി വരുന്ന വരെ പ്രതിയാണ് അല്ലാതെ കുറ്റക്കാരൻ അല്ലാ’, ഒമർ ലുലു എഴുതി.

B4 Admin

Share
Published by
B4 Admin

Recent Posts

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

2 minutes ago

ഏഷ്യൻ ഗെയിംസ് 2026: വാനോളമുയർന്ന് ഭാരതത്തിന്റെ അഭിമാനം; മെഡൽ വേട്ടയിൽ ചരിത്ര കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…

7 minutes ago

റീലിനായി അമ്പലമുറ്റം അരങ്ങാകുമ്പോൾ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പവിത്രത

പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…

12 minutes ago

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

19 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

19 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

19 hours ago