കേപ്ടൗൺ: ഇന്ത്യയ്ക്കെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 210 റൺസിനു പുറത്ത്. ഒരു വിക്കറ്റിനു 17 റൺസ് എന്ന സ്കോറിൽ 2–ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് ചായയ്ക്കു ശേഷം അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223 റൺസിനു പുറത്തായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 13 റൺസ് ലീഡായി. അർധ സെഞ്ചുറി നേടിയ കീഗൻ പീറ്റേഴ്സനാണു (72) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 42 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ 2 വിക്കറ്റ് വിക്കറ്റ് വീതവും വീഴ്ത്തി. ഷാർദൂൽ ഠാക്കൂറിന് ഒരു വിക്കറ്റും ലഭിച്ചു.
2–ാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ, ഓപ്പണർ ഏയ്ഡൻ മാർക്രത്തെ (8) ബോൾഡാക്കിയ ബുമ്ര ഇന്ത്യയ്ക്ക് ആശിച്ച തുടക്കം നൽകി. 25 റൺസെടുത്ത കേശവ് മഹാരാജിനെ ഉമേഷ് യാദവും ബോൾഡാക്കി.
3 വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ 4–ാം വിക്കറ്റിൽ ഒത്തു ചേർന്ന പീറ്റേഴ്സൻ– ദസ്സൻ സഖ്യം കര കയറ്റുന്നതാണ് പിന്നീടു കണ്ടത്.67 റൺസ് ചേർത്തതിനു ശേഷമാണു സഖ്യം വേർപിരിഞ്ഞത്. ദസ്സനെ (28) പുറത്താക്കിയ ഉമേഷ് യാദവ് കൂട്ടുകെട്ടു പൊളിച്ചു. തെംബ ബവൂമയെ (28) മുഹമ്മദ് ഷമി പുറത്താക്കി. വിക്കറ്റ് കീപ്പർ കെയ്ൽ വെരെയ്നെ (0) മുഹമ്മദ് ഷമി മടക്കിയപ്പോൾ മാർക്കോ ജെൻസനെ (7) ബോൾഡാക്കിയ ബുമ്ര കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി. 7 വിക്കറ്റിന് 176 എന്ന സ്കോറിലാണു ദക്ഷിണാഫ്രിക്ക ചായയ്ക്കു പിരിഞ്ഞത്.
ചായയ്ക്കു ശേഷം ബുമ്രതന്നെ പീറ്റേഴ്സനെയും മടക്കി. റബാദയെ (15) ശാർദൂൽ ഠാക്കുറാണു പുറത്താക്കിയത്. ലുങ്കി എൻഗിഡിയെ (3) പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം അഞ്ചാക്കി. ഡ്യുവാൻ ഒലിവിയർ (10) പുറത്താകാതെ നിന്നു.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…