Categories: IndiaNATIONAL NEWS

ഹാൻഡ്‌വാര നാർക്കോ തീവ്രവാദ കേസിൽ ആറ് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ദില്ലി: ഹാൻഡ്‌വാര നാർക്കോ തീവ്രവാദ കേസിൽ ആറ് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സമ്പാദിക്കാൻവേണ്ടി അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തിൽ ഉൾപ്പെട്ട ആറ് പേർക്കെതിരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചത്. ഈ ജൂണിൽ ജമ്മു കശ്മീരിലെ ഹാൻഡ്‌വാരയിൽ നിന്ന് ഒരു കോടിയിലധികം വിലവരുന്ന 21 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതിനെത്തുടർന്നാണ് കള്ളക്കടത്ത് കേസിന്റെ അന്വേഷണം ഏറ്റെടുത്തതെന്ന് എൻഐഎ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അഞ്ചുമാസംമുൻപ് കേസിലെ മറ്റ് രണ്ട് പ്രതികളായ സയ്യിദ് ഇഫ്തിഖാർ ആൻഡ്രാബി, ഇസ്ലാം-ഉൽ-ഹഖ് പിയർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളായ അബ്ദുൾ മോമിൻ പിയർന്റെ കയ്യിൽനിന്നും രണ്ട് കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. ജമ്മു കശ്മീരിലും മറ്റ് രാജ്യങ്ങളിലും ഹെറോയിൻ ഉൾപ്പടെയുള്ള മയക്കുമരുന്നുകൾ കടത്തുന്നതിൽ അബ്ദുൾ മോമിൻ പിയർ, സലീം ആൻഡ്രാബി എന്നിവരുൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. ഹെറോയിൻ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം കൂടുതലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചതായി എൻഐഎ അറിയിച്ചു.

admin

Recent Posts

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

2 mins ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

30 mins ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

52 mins ago

റീസി ഭീ_ക_രാ_ക്ര_മ_ണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ !

ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ ! അജിത് ഡോവലും കരസേനാ മേധാവിയും ഒപ്പം #amitshah…

1 hour ago

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

1 hour ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

2 hours ago